മഹാത്മാഗാന്ധി സർവകലാശാല ബെഞ്ചമിൻ ബെയിലി ചെയറിൻ്റെ പ്രവർത്തനോദ്ഘാടനവും പ്രഭാഷണവും ; ഒക്ടോബർ 28 ന് സിഎംഎസ് കോളജ് എഡ്യുക്കേഷണൽ തീയേറ്ററിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും

Spread the love

കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയിലെ ബെഞ്ചമിൻ ബെയിലി ചെയറിന്റെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 28 ചൊവ്വാഴ്‌ച രാവിലെ 9.30-ന്, സി.എം.എസ്. കോളജ് ‘എഡ്യുക്കേഷണൽ തീയേറ്ററിൽ  മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.(ഡോ.) സി.റ്റി. അരവിന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ ‘സൈദ്ധാന്തിക പരികല്പനകളും പരിഭാഷയും: മലയാളി നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കുന്നതാണ്.

ബെയിലി ചെയറും സി.എം.എസ്. കോളജ് ഹിസ്റ്ററി പി.ജി. ഡിപ്പാർട്ട്മെന്റും ചേർന്നു സംഘടിപ്പിക്കുന്ന, ‘ബെഞ്ചമിൻ ബെയിലിയുടെ സാംസ്കാരിക സംഭാവനകളെക്കുറിച്ചുള്ള ബോധവൽക്കരണ പദ്ധതി’യുടെ ഡോക്യുമെൻ്റ് പേപ്പർ പ്രകാശനം മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ട‌ർ ജോസ് പനച്ചിപ്പുറം നിർവ്വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോ. ബാബു ചെറിയാൻ (ബെഞ്ചമിൻ ബെയിലി ചെയർ പ്രൊഫസർ) ഡോ. അഞ്ജു ശോശൻ ജോർജ് (പ്രിൻസിപ്പൽ, സി.എം.എസ്. കോളജ്)ഡോ. രോഹിത് പി. (കോർഡിനേറ്റർ, ബെഞ്ചമിൻ ബെയിലി ചെയർ)ഡോ. വിജോ തോമസ് കുര്യൻ (ജോയിന്റ് കോർഡിനേറ്റർ, ബെഞ്ചമിൻ ബെയിലി ചെയർ) എന്നിവർ പ്രസംഗിക്കും.