ബംഗളൂരുവില്‍ എംഡിഎംഎയുമായി കോട്ടയം സ്വദേശി അറസ്റ്റിൽ; രണ്ടു മാസത്തിനിടെ നടത്തിയത് 76 ലക്ഷത്തിന്‍റെ ഇടപാട്; പ്രതി മയക്കുമരുന്നിന്റെ മൊത്തവില്പനക്കാരനെന്ന് സൂചന
കൊച്ചി: ബംഗളൂരുവില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോട്ടയം വെള്ളൂര്‍ ലളിതസദനം വീട്ടില്‍ അഭിലാഷ് (23) നെയാണ് പനങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ ജിന്‍സണ്‍ ഡോമിനിക്കിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലയിലെ എംഡിഎംഎ മൊത്തവില്‍പ്പനക്കാരനാണ് ഇയാള്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെ നടത്തിയത് 76 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാടെന്ന് പൊലീസ് കണ്ടെത്തി. ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് ജില്ലയില്‍ മൊത്തമായും ചില്ലറയായും ഇയാള്‍ വില്‍പന നടത്തിവരുകയായിരുന്നു.
ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്നാണ് രണ്ടു മാസത്തിനിടയില്‍ 76 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ അഞ്ചിന് നെട്ടൂര്‍ ധന്യ ജംഗ്ഷനില്‍ നിന്ന് എംഡിഎംഎയുമായി പിടിയിലായ മണികണ്ഠന്‍, ലൈബിന്‍ എന്നിവര്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കിയത് അഭിലാഷായിരുന്നു.ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അഭിലാഷിന്‍റെ അറസ്റ്റിലേക്കുള്ള വിവരങ്ങള്‍ ലഭിച്ചത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group