ബെംഗളൂരുവില്‍ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായി; പീഡിപ്പിച്ചത് ബൈക്ക് ടാക്‌സി ഡ്രൈവറും കൂട്ടുകാരനും

Spread the love

ബെംഗളൂരു: ന​ഗരത്തിൽ മലയാളി യുവതി പീഡനത്തിന് ഇരയായി. ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫ്രീലാന്‍സ് അടിസ്ഥാനത്തില്‍ ജോലിക്കെത്തിയ 23കാരിക്കാണ് പീഡനം നേരിടേണ്ടിവന്നത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് രാത്രി മടങ്ങുന്നതിനാണ് യുവതി ബൈക്ക് ടാക്‌സി ബുക്ക് ചെയ്തത്. യുവതിക്ക് സ്ഥല പരിചയമില്ലെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ മറ്റൊരു സ്ഥലത്തേക്ക് എത്തിച്ച് കൂട്ടുകാരനെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

ഇവിടെനിന്ന് രക്ഷപ്പെട്ട യുവതിയെ പിറ്റേന്ന് രാവിലെയാണ് സുഹൃത്തുക്കള്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ബൈക്ക് ടാക്‌സിക്കാരനെയും നഗരത്തില്‍ മൊബൈല്‍ റിപ്പയറിങ് കട നടത്തുന്ന സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group