video
play-sharp-fill
ബെംഗളൂരുവിൽ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് അടിമാലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; ജോലിയുടെ ഭാ​ഗമായെത്തിയ യുവാവ്  കെട്ടിടത്തിന്റെ ലിഫ്റ്റ് നിർമ്മിക്കാൻ ഇട്ടിരുന്ന ഭാഗത്തുനിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു

ബെംഗളൂരുവിൽ ബഹുനില കെട്ടിടത്തിൽ നിന്നും വീണ് അടിമാലി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; ജോലിയുടെ ഭാ​ഗമായെത്തിയ യുവാവ് കെട്ടിടത്തിന്റെ ലിഫ്റ്റ് നിർമ്മിക്കാൻ ഇട്ടിരുന്ന ഭാഗത്തുനിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു

സ്വന്തം ലേഖകൻ

അടിമാലി: ബെംഗളൂരുവിൽ ബഹുനില കെട്ടിടത്തിൽ നിന്നും വീണുണ്ടായ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ഇടുക്കി അടിമാലി ആയത്തുപറമ്പിൽ ജോ തോമസ് (39 ) ആണ് മരിച്ചത്.

പണിതീരാത്ത ബഹുനില കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മിക്കാൻ ഇട്ടിരുന്ന ഭാഗത്തുനിന്ന് താഴേക്ക് വീണാണ് ദാരുണമായ അപകടം സംഭവിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജോ തോമസ് കെട്ടിടങ്ങളുടെ ഇന്‍റീരിയർ ഡിസൈനിംഗ് ജോലി ചെയ്തു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിയുടെ ഭാഗമായി അളവെടുക്കാനായി ഫ്ലാറ്റ് സമുച്ചയത്തിലെ ലിഫ്റ്റിന്‍റെ ഭാഗത്തെത്തിയപ്പോള്‍ അബദ്ധത്തിൽ താഴേക്ക് വീണാണ് അപകടം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അടിമാലിയിൽ എത്തിക്കും. പരേതനായ തോമസിന്റെയും ഷൈനിയുടെയും മകനാണ് ജോ കത്തിപ്പാറ സ്വദേശിനി നീതുവാണ് ഭാര്യ. ക്രിസ്റ്റഫർ ജോൺ ഏക മകനാണ്.

അടിമാലി കല്ലാർകുട്ടി റോഡിൽ ഇലക്ട്രിക്കൽ സ്ഥാപനം നടത്തിവരികയായിരുന്ന ജോ ജോസഫ് ബെംഗളൂരുവിലെത്തിയിട്ട് ഒരു വർഷം ആകവേയാണ് ദാരുണണായ മരണം സംഭവിച്ചത്.