video
play-sharp-fill

സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് വിദ്യാർത്ഥിനി വീട്ടിലേക്ക് മടങ്ങാൻ ലിഫ്റ്റ് ചോദിച്ചു: ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികൻ പീഡിപ്പിച്ചെന്ന് പരാതി

സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് വിദ്യാർത്ഥിനി വീട്ടിലേക്ക് മടങ്ങാൻ ലിഫ്റ്റ് ചോദിച്ചു: ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികൻ പീഡിപ്പിച്ചെന്ന് പരാതി

Spread the love

 

ബെംഗളൂരു: ലിഫ്റ്റ് ചോദിച്ചു കയറിയ യുവതിക്കു നേരെ ബൈക്ക് യാത്രികൻ ലൈംഗിക അതിക്രമം നടത്തിയതായി പരാതി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയതായിരുന്നു യുവതി. അതിനിടെയാണ് പീഡനം നടന്നതെന്നാണ് പരാതി.

 

ബെംഗളൂരുവിലെ കോളേജിൽ അവസാനവർഷ ബിരുദ വിദ്യാർഥിയായ യുവതി കോറമംഗലയിൽ സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഹെബ്ബഗോഡിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യുവതി കൈകാണിച്ച നിർത്തിയതിനെത്തുടർന്ന് ലിഫ്റ്റ് നൽകിയ ബൈക്ക് യാത്രികനാണ് പീഡിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്.

 

പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയത് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. അഞ്ച് സംഘമായാണ് തിരച്ചിൽ. ഉടൻ പ്രതിയെ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group