കാമുകിയുടെ വിവാഹനിശ്ചയ വാർത്തയ്ക്ക് പിന്നാലെ ബെംഗളൂരുവിൽ ജിം പരിശീലകൻ ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Spread the love

ബെംഗളൂരു: കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചെന്ന വാർത്ത അറിഞ്ഞതിനെ തുടർന്ന് 26 കാരനായ ബോഡി ബിൽഡർ ജീവനൊടുക്കി.

video
play-sharp-fill

ബോഡി ബിൽഡറും ജിം പരിശീലകനുമായ കിരൺ ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി യുവതിയുമായി അടുത്ത ബന്ധത്തിലായിരുന്ന കിരണിനെ, ശനിയാഴ്ച യുവതി തന്റെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതായി അറിയിച്ചു. ഇതോടെ കിരൺ മാനസികമായി തളർന്നതായി പൊലീസ് പറയുന്നു.

തുടർന്ന് മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തി മുറിയിൽ കയറി വാതിൽ അടച്ച് കിരൺ ജീവനൊടുക്കുകയായിരുന്നു. ഏറെ നേരം മുറിയിൽ നിന്ന് പുറത്തുവരാതിരുന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.