വിവാഹാലോചന നടത്തിയില്ല; ഉറങ്ങിക്കിടന്ന പിതാവിനെ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു…! മകൻ അറസ്റ്റില്‍

Spread the love

ബെംഗളൂരു: കര്‍ണാടകത്തിലെ ചിത്രദുര്‍ഗ ജില്ലയില്‍ വിവാഹാലോചന നടത്താത്തതിന്റെ പേരില്‍ മകൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. കർഷകനായ സന്നനിഗപ്പ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ നിംഗരാജയെ (36) പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

രാത്രിയില്‍ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയില്‍ കമ്പിവടി കൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനായില്ല.

നിംഗരാജ തൊഴില്‍രഹിതനാണ്. ജോലി ഒന്നും ചെയ്യാതെ ജീവിക്കുന്ന മകനെ സന്നനിഗപ്പ ചോദ്യം ചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും നിംഗരാജ അതിന് തയ്യാറായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായമായിട്ടും തനിക്ക് വിവാഹാലോചന നടത്താത്തതിന്റെ പേരില്‍ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമിന്‍പുള്ള ദിവസങ്ങളിലും ഈ വിഷയത്തെ ചൊല്ലി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നു.

സന്നനിഗപ്പയുടെ മൂത്തമകൻ നൽകിയ പരാതിയില്‍ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്തു.