ബംഗളൂരുവിൽ മലയാളി യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി: മരണ കാരണം കൈത്തണ്ടയിലെ മുറിവെന്ന് പോലീസ്
ബംഗളൂരു: ബംഗളൂരു ജീവൻ ഭീമാനഗറിൽ മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) ആണ് മരിച്ചത്. കൈത്തണ്ടയിലെ മുറിവാണ് മരണ കാരണം.
റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. തുടർന്ന് പ്രദേശവാസികൾ പോലീസിൽ അറിയിച്ചു. പോലീസ് അധികൃതർ അനന്തുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
Third Eye News Live
0