video
play-sharp-fill

ബംഗളൂരൂ സ്വദേശിനി മണിക്കൂറുകളോളം ഉറങ്ങി സമ്പാദിച്ചത് ലക്ഷങ്ങള്‍  അമ്പരന്ന് നെറ്റീസണ്‍സ്

ബംഗളൂരൂ സ്വദേശിനി മണിക്കൂറുകളോളം ഉറങ്ങി സമ്പാദിച്ചത് ലക്ഷങ്ങള്‍ അമ്പരന്ന് നെറ്റീസണ്‍സ്

Spread the love

ന്യൂ ഡല്‍ഹി: ഏറ്റവും കൂടുതല്‍ സമയം ഉറങ്ങി ലക്ഷങ്ങള്‍ സമ്ബാദിച്ച്‌ ബംഗളൂരു സ്വദേശിനി. ബംഗളൂരു സ്റ്റാര്‍ട്ടപ്പ് സംരഭമായ വേക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാം സീസണില്‍ ‘സ്ലീപ്പ് ചാംപ്യനായ’ സായ്ശ്വരി പാട്ടീല്‍ ആണ് 9 ലക്ഷം രൂപയാണ് നേടിയത്.

പ്രോഗ്രാമിന്റെ അവസാന ലാപ്പില്‍ 12 സ്ലീപ്പ് ഇന്റേണുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്ന മത്സരാര്‍ഥികള്‍ രാത്രിയില്‍ എട്ട് മുതല്‍ ഒമ്ബത് മണിക്കൂര്‍ വരെ ഉറങ്ങുകയെന്നതായിരുന്നു ടാസ്‌ക്. ടാസ്‌കില്‍ പങ്കെടുക്കുന്നവര്‍ പകല്‍ സമയത്ത് 20 മിനിറ്റ് ഉറങ്ങാനും നിര്‍ദ്ദേശമുണ്ട്.

ഉറക്കത്തിന്റെ ഗുണനിലവാരം നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പ്രീമിയം കിടക്കയും കോണ്‍ടാക്റ്റ് ലെസ് സ്ലീപ്പ് ട്രാക്കറും നല്‍കിയിരുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നതിന് ഇന്റേണുകള്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വര്‍ക്ക്‌ഷോപ്പുകളിലും പങ്കെടുത്തിരുന്നു. 50 ശതമാനം ഇന്ത്യക്കാരും ഉറങ്ങി എഴുന്നേല്‍ക്കുന്നത് ക്ഷീണത്തോടെയാണെന്നാണ് 2024 ലെ വേക്ക്ഫിറ്റിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സ്ലീപ്പ് സ്‌കോര്‍കാര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത്. നീണ്ട ജോലി സമയം, മോശമായ അന്തരീക്ഷം, സമ്മര്‍ദ്ദം ശാരീരിക അസ്വസ്ഥകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു കാരണങ്ങളാലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് സീസണുകളിലായി 10 ലക്ഷത്തിലധികം അപേക്ഷകരാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ സമീപിച്ചത്. അപേക്ഷകരില്‍ നിന്ന് 51 ഇന്റേണുകളെ തെരഞ്ഞെടുത്തതായും 63 ലക്ഷം രൂപയാണ് ഇവര്‍ക്ക് സ്‌റ്റൈപ്പന്‍ഡായി നല്‍കിയതെന്ന് വക്ക്ഫിറ്റിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ കുനാല്‍ ദുബെ പറഞ്ഞു.