video

00:00

30 സെക്കന്റ് മാത്രം; ബിഎംഡബ്ല്യുവിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു; മുഖംമൂടി ധരിച്ചെത്തിയ യുവാക്കള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു

30 സെക്കന്റ് മാത്രം; ബിഎംഡബ്ല്യുവിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം കവര്‍ന്നു; മുഖംമൂടി ധരിച്ചെത്തിയ യുവാക്കള്‍ക്കായി അന്വേഷണം പുരോഗമിക്കുന്നു

Spread the love

 

സ്വന്തം ലേഖിക

ബംഗളൂരു: ബംഗളൂരുവില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യു കാറിന്റെ ചില്ല് തകര്‍ത്ത് 14 ലക്ഷം രൂപ മോഷ്ടിച്ചു.

ഡ്രൈവറുടെ സീറ്റിന്റെ ചില്ലു തകര്‍ത്ത് അകത്ത് കയറിയാണ് യുവാവ് പണം മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്. ഒരു കോടിയിലധികം വില വരുന്ന ബിഎംഡബ്ല്യു എക്സ്5 കാറാണ് മോഷണസംഘം തകര്‍ത്തത്. കൈയില്‍ കരുതിയിരുന്ന ഒരു ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ചില്ല് തകര്‍ത്തത്.

ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തുന്നതും രണ്ടാമന്‍ ചുറ്റുപാട് നിരീക്ഷിച്ച ശേഷം കാറിന്റെ ഗ്ലാസ് തകര്‍ത്ത് പണം അടങ്ങിയ സഞ്ചി മോഷ്ടിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കവര്‍ മോഷ്ടിച്ച ശേഷം ഉടന്‍ തന്നെ സംഘം സ്ഥലത്ത് നിന്ന് മടങ്ങുകയും ചെയ്തു. 36കാരനായ മോഹന്‍ ബാബുവെന്ന വ്യക്തിയുടെ പേരിലുള്ളതാണ് ബിഎംഡബ്ല്യു കാറെന്ന് പൊലീസ് അറിയിച്ചു. സ്ഥലക്കച്ചവടത്തിനായി കരുതിയിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് മോഹന്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നത്.