ബംഗളൂരുവിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ച് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

Spread the love

 

ബംഗളൂരു: വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. മലപ്പുറം സ്വദേശി ഹർഷ് ബഷീർ, കൊല്ലം സ്വദേശി ഷാഹുൽ ഹഖ് ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട മരത്തിൽ ഇടിക്കുകയായിരുന്നു. ബംഗളൂരു ബന്നാർഘട്ടിൽ ഉടൻ തന്നെ പ്രദേശവാസികൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.