video
play-sharp-fill

കാസർകോട് ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

കാസർകോട് ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

കാസർകോട്: ബംഗാൾ സ്വദേശിക്കൊപ്പം താമസിച്ചിരുന്ന സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് ബീരമംഗലയിലെ ക്വാർട്ടേഴ്സ് മുറിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇമ്രാനൊപ്പമാണ് സ്ത്രീ താമസിച്ചിരുന്നത്.

ഈ സ്ത്രീക്ക് അയൽവാസികളുമായിട്ടൊന്നും വലിയ ബന്ധമുണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപ് ഇമ്രാൻ വീട്ടിൽ നിന്ന് പോയിരുന്നു. ഈ സ്ത്രീ വാതിൽ തുറക്കാതായതോടെ സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ശാരീരിക വൈകല്യമുള്ള സ്ത്രീയുടെ വിവരങ്ങളൊന്നും ലഭ്യമല്ല. ഇമ്രാനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group