ബംഗാളിലെ ഡോക്ടർമാരോട് ഐക്യദാർഢ്യം: സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു; രോഗികൾ വലഞ്ഞു

ബംഗാളിലെ ഡോക്ടർമാരോട് ഐക്യദാർഢ്യം: സംസ്ഥാനത്ത് ഡോക്ടർമാരുടെ പണിമുടക്ക് ആരംഭിച്ചു; രോഗികൾ വലഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടർമാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് രോഗികൾ വലഞ്ഞു. അത്യാഹിത വിഭാഗത്തെ മാത്രം ഒഴിവാക്കി നടത്തുന്ന ഡോക്ടർമാരുടെ സമരമാണ് സാധാരണക്കാരായ രോഗികളെ വലച്ചത്. പശ്ചിമ ബംഗാളിൽ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഐ എം എ നടത്തുന്ന രാജ്യ വാപക പണിമുടക്കിൻറെ ഭാഗമായാണ് സമരം. സ്വകാര്യ ആശുപത്രികളിൽ ചൊവ്വാഴ്ച രാവിലെ ആറു മണി വരെ ഒ പി പ്രവർത്തിക്കില്ല. ഐ സി യു, ലേബർ റൂം, അത്യാഹിത വിഭാഗങ്ങൾ എന്നിവ പ്രവർത്തിക്കും.

സർക്കാർ ആശുപത്രികളിൽ രാവിലെ എട്ടു മുതൽ 10 വരെ ഒ പി മുടങ്ങും. മെഡിക്കൽ കോളജുകളിൽ 10 മുതൽ 11 വരെ ഡോക്ടർമാർ പണിമുടക്കും. അതേസമയം ആർസിസി യിൽ സമരം ഉണ്ടാകില്ല. സംസ്ഥാനത്ത് ദന്ത ആശുപത്രികളും അടച്ചിടും. സർക്കാർ ഡോക്ടർമാരുടെ സ്വാകാര്യ പ്രാക്ടീസും ഉണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പത്തിന് കൊൽക്കത്ത എൻആർഎസ് ആശുപത്രിയിൽ രോഗി മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ ജൂനിയർ ഡോക്ടറെ മർദ്ദിച്ചതോടെയാണ് ജൂനിയർ ഡോക്ടർമാർ സമരം തുടങ്ങിയത്. തുടക്കം മുതലേ സമരക്കാർക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ.

അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഡോക്ടർമാർ തിങ്കളാഴാച വൈകീട്ട് മൂന്ന് മണിക്ക് ചർച്ച നടത്തും. തുറന്ന ചർച്ച എന്ന ഡോക്ടർമാരുടെ ആവശ്യം അംഗീകരിക്കില്ല. എന്നാൽ ചർച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും. ബംഗാൾ സെക്രട്ടറിയേറ്റിൽ വച്ചാകും ചർച്ച നടക്കുക.