
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ഹൈന്ദവ പുരോഹിതർക്കും മുസ്ലീം പണ്ഡിതർക്കും (മുഅദ്ദിൻമാർ) നൽകുന്ന പ്രതിമാസ ഓണറേറിയം വർധിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. മുഖ്യമന്ത്രി മമത ബാനർജിയാണ് വർധനവ് പ്രഖ്യാപിച്ചത്.
നിലവിൽ ലഭിച്ചിരുന്ന തുകയിലേക്ക് 500 രൂപ കൂടി ചേർത്തതോടെ ഇവർക്ക് ലഭിക്കുന്ന പ്രതിമാസ ഓണറേറിയം 2000 രൂപയായി ഉയരും. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലെയും പള്ളികളിലെയും പുരോഹിതർക്കും മുഅദ്ദിൻമാർക്കും ഈ വർധനവ് ബാധകമാകും.
വിവിധ മതവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിനും നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ ശക്തിപ്പെടുത്തുന്നതിനുമുള്ള നീക്കമായാണ് സർക്കാരിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


