
തിരുവനന്തപുരം: ബിജെപിഭരണ സംസ്ഥാനങ്ങളില്‍ പീഡനവും കുടിയിറക്കുഭീഷണിയും നേരിടുന്ന ബംഗാളികളെ തിരിച്ച് വിളിച്ച് മമതാ ബാനര്‍ജി.ബംഗാളികളെ മമതാ സര്‍ക്കാര്‍ മടക്കിവിളിക്കുമ്പോള്‍ കേരളത്തിലും ചങ്കിടിപ്പ്. ‘ശ്രമശ്രീ’ എന്നപേരില്‍ തിരിച്ചുവിളിക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്.
എന്നാല്‍, കേരളത്തിലുള്ളവര്‍ ഈ ക്ഷണം സ്വീകരിച്ചാല്‍ സംസ്ഥാനം നേരിടേണ്ടിവരുക തൊഴില്‍ഭീഷണിയാവും. മറ്റേതു സംസ്ഥാനത്തെക്കാളും മികച്ച കൂലി കേരളത്തില്‍ കിട്ടുന്നതിനാല്‍, ബംഗാളികളാരും മടങ്ങിപ്പോവില്ലെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് 22 ലക്ഷം ബംഗാളികള്‍ കുടിയേറിയിട്ടുണ്ടെന്നാണ് കണക്ക്. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടികയിലെ വെട്ടിനിരത്തല്‍കൂടിയാണ് മമതയുടെ തിരിച്ചുവിളിക്ക് കാരണമെന്ന് വിലയിരുത്തലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തില്‍ 35 ലക്ഷം അതിഥിത്തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ ബംഗാളികള്‍ 41 ശതമാനം വരും. കായികാധ്വാനം ഏറെയുള്ള നിര്‍മാണരംഗത്താണ് അവര്‍ കൂടുതലായും ജോലിചെയ്യുന്നത്-15.7 ശതമാനം പേര്‍. മരപ്പണി, ഫര്‍ണിച്ചര്‍ നിര്‍മാണരംഗത്ത് 13.22 ശതമാനം പേര്‍ തൊഴിലെടുക്കുന്നു. ഹോട്ടല്‍, റസ്റ്ററന്റ് മുതല്‍ ജുവലറി നിര്‍മാണംവരെ ബംഗാളി സാന്നിധ്യം ഏറേ.
മമതയുടെ പ്രഖ്യാപനം
*മടങ്ങിവരുന്നവര്‍ക്ക് ബംഗാളില്‍ ജോലി
*തൊഴില്‍ കിട്ടുന്നതുവരെ പ്രതിമാസം 5000 രൂപ. ഒരു വര്‍ഷംവരെ ഈ തുക ലഭിക്കും
*മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം
*കുടുംബത്തിന് ഭക്ഷ്യഭദ്രത ഉറപ്പാക്കും
*ആരോഗ്യപദ്ധതികളുടെ ആനുകൂല്യവും