video
play-sharp-fill

പച്ച തേങ്ങ കഴിക്കു, ശരീരത്തിനുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ അനുഭവിച്ചറിയൂ  

പച്ച തേങ്ങ കഴിക്കു, ശരീരത്തിനുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ അനുഭവിച്ചറിയൂ  

Spread the love

പച്ചത്തേങ്ങ കഴിക്കു, ശരീരത്തിനുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ അനുഭവിച്ചറിയൂ

പ്രമേഹത്തിനെ പ്രതിരോധിക്കാൻ
പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് നാളികേരം എന്നറിയുമോ. ഇതിലെ നാരുകള്‍ ഗ്ലൂക്കോസിനെ പതിയെ മാത്രമേ രക്തത്തിലേയ്ക്കു കടത്തി വിടുന്നുള്ളൂ. ഈ ഗ്ലൂക്കോസ് കോശങ്ങളിലേയ്ക്ക് എനര്‍ജിയായി കടത്തി വിടുകയാണ് ചെയ്യുന്നത്.

പാന്‍ക്രിയാസിനെ സംരക്ഷിക്കാൻ
പാന്‍ക്രിയാസിലെ മര്‍ദം കുറയ്ക്കുന്നതും ഇതിന്റെ ഗുണമാണ്. ഇതു പ്രമേഹം വരുന്നതു തടയും. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാല്‍ ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കുവാനും നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിരോധ ശേഷിക്ക്
ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നൊന്നാന്തരം ഭക്ഷണ വസ്തുവാണിത്. ഇത് ആന്റി ബാക്ടീരിയല്‍, ആന്റി പാരാസിറ്റിക്, ആന്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയതാണ്.

ഇന്‍ഫെക്ഷനുകള്‍ മാറാൻ
പച്ച തേങ്ങ കഴിയ്ക്കുന്നത് തൊണ്ട സംബന്ധമായ ഇന്‍ഫെക്ഷനുകള്‍, ബ്രോങ്കൈറ്റിസ്, യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍, വിര തുടങ്ങിയ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്.

കൊഴുപ്പ് കുറക്കാൻ

വയറും അരക്കെട്ടിനു ചുറ്റുമുള്ള കൊഴുപ്പുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.12 ആഴ്ചകള്‍ അടുപ്പിച്ച് 200 ഗ്രാം തേങ്ങ കഴിച്ചാല്‍ ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നു പഠനങ്ങൾ പറയുന്നു.