
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്; ഇളം ചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിച്ചാൽ ഗുണങ്ങൾ ഏറെ…
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയതാണ് നെയ്യ്. ഇളം ചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
നെയ്യ് ചേര്‍ത്ത ഇളം ചൂടുവെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാനും, ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നെയ്യ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളും അടങ്ങിയ നെയ്യ് എല്ലുകളുടെ ബലം വര്‍ധിപ്പിക്കാനും സഹായിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമേഗ 3 ഫാറ്റി ആസിഡും മറ്റ് ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നെയ്യ് ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും ആരോഗ്യവും നിലനിര്‍ത്താനും നെയ്യ് സഹായിക്കുന്നു.
വിറ്റാമിനുകളായ എ, ഇ, കെ തുടങ്ങിയവയൊക്കെ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.