
നമ്മുടെയെല്ലാം വീടുകളിലുണ്ട് ; എന്നാൽ പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഉപയോഗിക്കാറില്ല ; നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഈ ഫലത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം
സ്വന്തം ലേഖകൻ
നാട്ടിൻപുറങ്ങളിൽ സുലഭമായി കാണപ്പെടുന്ന ഒന്നാണ് ഇരുമ്പൻ പുളി. ഇലുമ്പി പുളി, പുളിഞ്ചിക്ക എന്നീ പേരുകളിൽ ഇരുമ്പൻ പുളി അറിയപ്പെടുന്നുണ്ട്. നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതും എന്നാൽ നമ്മളിൽ പലരും അധികം ഉപയോഗിക്കാത്തതുമായ ഫലമാണ് ഇരുമ്പൻ പുളി. പുളിയും ചവർപ്പും അധികമായതിനാൽ ഒട്ടുമിക്ക ആളുകളും ഇരുമ്പൻ പുളി ഉപയോഗിക്കാറില്ല.
ഇരുമ്പൻ പുളിയിൽ ഒട്ടേറെ ഔഷധഗുണങ്ങളുണ്ട്. ഇവയുടെ ആരോഗ്യഗുണങ്ങൾ നോക്കാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവിതശൈലി രോഗങ്ങളിൽ ഒന്നാമനായി നിലനിൽക്കുന്ന പ്രമേഹത്തെ തുരത്താനുളള എളുപ്പവഴിയാണ് ഇരുമ്പൻ പുളിയുടെ ഉപയോഗം. ശരീരത്തിലെ ഇൻസുലിന്റെ അളവ് ക്രമപ്പെടുത്താൻ ഇരുമ്പൻ പുളി സഹായകമാവും. രക്തത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദമുളളവർക്ക് ഇരുമ്പൻ പുളി ഗുണം ചെയ്യും.ഇതിലെ ആന്റിഓക്സിഡന്റുകളുടെയും പ്രോട്ടീനുകളുടെയും സാന്നിദ്ധ്യം ശരീരത്തിന് ഗുണം ചെയ്യും. ഇരുമ്പൻ പുളിയുടെ ഗുണമെങ്ങനെയാണോ അതേപോലെ തന്നെ ഇതിന്റെ ഇലകളും ഗുണം നിറഞ്ഞവയാണ്.ഇതിന്റെ ഇലകൾ ചൂടുവെളളത്തിലിട്ട് തിളപ്പിച്ച് പതിവായി കുടിക്കുകയാണെങ്കിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കും.
അസ്ഥികളുടെ ബലം വർദ്ധിപ്പിക്കാൻ ഇരുമ്പൻ പുളിയുടെ ഉപയോഗം സഹായം ചെയ്യും.വിറ്റാമിൻ സിയുടെ കലവറയാണ് ഈ ഫലം.ചുമ, ജലദോഷം എന്നിവ തടയാൻ സഹായിക്കുന്നതിനോടൊപ്പം ത്വക്കിലുണ്ടാകുന്ന അലർജികൾ തടയാൻ സഹായിക്കും. ഇരുമ്പൻ പുളിയുപയോഗിച്ച് രുചികരമായ നിരവധി വിഭവങ്ങളും ഉണ്ടാക്കാൻ കഴിയും.