ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും; ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്നത് മോഴയുടെ സഞ്ചാരവേഗം; ആനയുള്ളത് പനവല്ലി മേഖലയ്ക്ക് അടുത്ത്

ബേലൂര്‍ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും; ദൗത്യസംഘത്തിന് വെല്ലുവിളിയാകുന്നത് മോഴയുടെ സഞ്ചാരവേഗം; ആനയുള്ളത് പനവല്ലി മേഖലയ്ക്ക് അടുത്ത്

കല്‍പ്പറ്റ: വയനാട്ടില്‍ കർഷകനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും.

ഒടുവിലത്തെ സിഗ്നല്‍ പ്രകാരം പനവല്ലി മേഖലയ്ക്ക് അടുത്താണ് ആനയുള്ളത്.

ആനയെ കഴിഞ്ഞ ദിവസവും ദൗത്യസംഘം കണ്ടെത്തിയിരുന്നെങ്കിലും മയക്കുവെടിവെക്കാൻ കഴിഞ്ഞിരുന്നില്ല. കർണാടകത്തില്‍ നിന്ന് എത്തിയ സംഘവും ദൗത്യത്തിനൊപ്പം ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയെ കാണുന്നുണ്ടെങ്കിലും ഉന്നംപിടിക്കാൻ പാകത്തിന് കിട്ടാത്തതാണ് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

മോഴയുടെ സഞ്ചാര വേഗവും ദൗത്യത്തെ തളർത്തുന്നുണ്ട്. അതിരാവിലെ റോഡിയോ കോളറില്‍ നിന്ന് കിട്ടുന്ന സിഗ്നല്‍ അനുസരിച്ചാകും ഇന്നത്തെ നീക്കം.