പഞ്ച് ഡയലോഗുകളിൽ ചുളിപ്പോകുന്ന ഏരിയ സെക്രട്ടറി..! എസ്.ഐയുടെ ഡയലോഗിൽ ചമ്മിയ ഏരിയ സെക്രട്ടറിയെ പിൻതുണച്ച് കോൺഗ്രസ് നേതാവ് വി.ടി ബെൽറാം
സ്വന്തം ലേഖകൻ
കോട്ടയം: പഞ്ച് ഡയലോഗുകളിൽ എസ്.ഐയ്ക്ക് മുന്നിൽ ചൂളിപ്പോയ സി.പി.എം കളമശേരി ഏരിയ സെക്രട്ടറിയെ പിൻതുണച്ച് കോൺഗ്രസ് നേതാവ് വി.ടി ബെൽറാം എംഎൽഎയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എസ്.ഐ ഏരിയ സെക്രട്ടറിയുമായുള്ള ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ടത് ശരിയായില്ലെന്നാണ് ഇപ്പോൾ വി.ടി ബെൽറാം എംഎൽഎയുടെ നിലപാട്. പുറത്തു വന്ന ഫോൺ സംഭാഷണം കേട്ടിടത്തോളം ഇത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചത് ഏരിയ സെക്രട്ടറി ആവാൻ വഴിയില്ല. കാരണം പഞ്ച് ഡയലോഗുകൾക്കു മുന്നിൽ ചൂളിപ്പോകുന്നത് ആ മനുഷ്യനാണ്. തന്റെ ഔദ്യോഗിക ഫോണിലേയ്ക്ക് വന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കോൾ, അതും കാര്യമായ നിയമവിരുദ്ധമായ ആവശ്യങ്ങൾ ഒന്നും ഉന്നയിക്കപ്പെടാത്ത സ്ഥിതിയ്ക്ക് മനപൂർവം റിക്കാർഡ് ചെയ്ത് പുറത്തുവിടാൻ ഒരു എസ്.ഐ തയ്യാറായിട്ടുണ്ടെങ്കിൽ ഇത് അത്ര നിസാരമായി കാണേണ്ടതല്ലെന്ന് ബെൽറാം ഫേയ്‌സ്ബുക്കിൽ കുറിക്കുന്നു. വില്ലേജ് ഓഫിസർ, കൃഷി ഓഫിസർ, പഞ്ചാത്ത് സെക്രട്ടറി ്‌സ്‌കൂൾ ഹെഡ്മാസ്റ്റർ, പി.ബഡ്യു.ഡി അസി.എൻജിനീയർ എന്നിവരെയൊക്കെപ്പോലെ നിരവധി സർക്കാർ ഡിപ്പാർട്ട്‌മെന്റുകളിലൊന്നിലെ പ്രാദേശിക തലത്തിലെ ജൂനിയർ ഉദ്യോഗസ്ഥർ മാത്രമാണ് എസ്.ഐമാരെന്ന് ജനങ്ങൾ മനസിലാക്കുമെന്നും, അവർക്കും പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അവർ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിക്കരുതെന്നും ബെൽറാം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.