video
play-sharp-fill

പരിശോധന അപ്രതീക്ഷിതം , കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ല :ബിലീവേഴ്‌സ് ചർച്ച് ധനകാര്യമേധാവി ഫാദര്‍‌ ഡാനിയേല്‍ വര്‍ഗീസിന്റെ ശബ്‌ദ സന്ദേശം പുറത്ത് ; പുറത്ത് വന്നിരിക്കുന്നത് പണം കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമയുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം

പരിശോധന അപ്രതീക്ഷിതം , കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ല :ബിലീവേഴ്‌സ് ചർച്ച് ധനകാര്യമേധാവി ഫാദര്‍‌ ഡാനിയേല്‍ വര്‍ഗീസിന്റെ ശബ്‌ദ സന്ദേശം പുറത്ത് ; പുറത്ത് വന്നിരിക്കുന്നത് പണം കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമയുമായി സംസാരിക്കുന്ന ശബ്ദ സന്ദേശം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചാരിറ്റിയുടെ മറവില്‍ വിദേശത്ത് നിന്ന് പണം സ്വീകരിച്ച്‌ ബിലീവേഴ്‌സ് ചർച്ച് നടത്തിയ പുറത്ത് വന്നതോടെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും പുറത്ത് വന്നിരിക്കുകയാണ്. സഭയുടെ ധനകാര്യമേധാവി ഫാദര്‍ ഡാനിയേല്‍ വര്‍ഗീസിനോട് പണം കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ സംസാരിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്.

സഭയുടെ തിരുവല്ലയുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്‍റെ പരിശോധന അപ്രതീക്ഷിതമായിരുന്നെന്നും കള്ളപണം മാറ്റാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഫാദര്‍‌ ഡാനിയേല്‍ വര്‍ഗീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാരിറ്റിയായി സഭയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിൽ വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് പുറത്ത് വന്നത്.

എഫ്സിആര്‍ഐയുടെ മറവില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങള്‍ക്കായി വക മാറ്റിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

ഇതിന് പുറമെയാണ് ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് മുന്നില്‍ കണ്ട് സഭയുടെ സ്ഥാപനങ്ങളില്‍ നിന്നും കള്ളപ്പണം പുറത്തേക്ക് കടത്താന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വന്നത്.

നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയതിന് പുറമെ വന്‍ കള്ളപ്പണ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സഭയ്ക്കെതിരെ കൂടുതല്‍ കേന്ദ്ര ഏജന്‍സികളും വരുംദിവസങ്ങളില്‍ അന്വേഷണം ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

 

ബിലിവേഴ്‌സ് ചർച്ചിന്റെ 60 ലേറെ കേന്ദ്രങ്ങളിലായി തുടരുന്ന റെയ്ഡില്‍ കൂടുതല്‍ പണവും നികുതിവെട്ടിപ്പ് രേഖകളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നിരോധിത നോട്ട് ശേഖരവും കണ്ടെത്തിയതോടെ സഭാനേതാക്കളെ അടക്കം ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍.