video
play-sharp-fill

ബേക്കർ ജംങ്ഷനിൽ ​ഗതാ​ഗതക്കുരുക്കുണ്ടാക്കി പാർക്ക് ചെയ്ത ഓട്ടോറിക്ഷകൾ ട്രാഫിക്ക് എസ് ഐ കസ്റ്റഡിയിലെടുത്തു; ഓട്ടോയുടെ രേഖകൾ പരിശോധിച്ച പൊലീസ് അന്തം വിട്ടു; ഇൻഷുറൻസും ടാക്സ് രേഖകളും, പെർമിറ്റും ഇല്ലാത്ത ഓട്ടോ കോട്ടയം ന​ഗരത്തിൽ സർവീസ് നടത്തുന്നു; ഇൻഷൂറൻസില്ലാത്ത വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അപകടമുണ്ടായാൽ യാത്രക്കാരന്റെ കാര്യം കട്ടപ്പുക!!

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ബേക്കർ ജംങ്ഷനിൽ ​ഗതാ​ഗതക്കുരുക്കുണ്ടാക്കി പാർക്ക് ചെയ്ത ഓട്ടോറിക്ഷകൾ ട്രാഫിക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കർ ജംങ്ഷനിലെ ട്രാഫിക് ഐലൻഡിന് സമീപം അനധികൃതമായി പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.രേഖകൾ പരിശോധിച്ചപ്പോൾ ഇൻഷൂറൻസടക്കം യാതൊരുവിധ രേഖകളും ഓട്ടോയ്ക്ക് ഇല്ലെന്ന് പൊലീസിന് മനസിലായി.

ചിങ്ങവനം ഭാ​ഗത്ത് ഓടാൻ അനുവാദമുള്ള ഓട്ടോയാണ് അനധികൃതമായി ന​ഗരത്തിൽ ഓടുന്നത്. ഇൻഷൂറൻസില്ലാത്ത നിരവധി വാഹനങ്ങളാണ് ഇത്തരത്തിൽ ന​ഗരത്തിൽ സർവീസ് നടത്തുന്നത്.

ഇങ്ങനെയുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അപകടമുണ്ടായാൽ യാത്രക്കാരന് നയാപൈസാ ആനുകൂല്യം ലഭിക്കില്ല. യാത്രക്കാരൻ മരണപ്പെട്ടാൽ വീട്ടുകാർക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയും ഇതിനാൽ നഷ്ടപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബേക്കർ ജംങ്ഷന് സമീപം നിർത്തുന്ന കെഎസ്ആർടിസി ബസിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാരെ കയറ്റാനായിട്ടാണ് ഇത്തരത്തിൽ അനധികൃതമായി ഓട്ടോകൾ പാർക്ക് ചെയ്യുന്നത്.

സ്റ്റാൻഡിൽ കിടന്ന് ​ഓടാതെ കറങ്ങി നടക്കുന്ന ഓട്ടോകളാണ് നഗരത്തിൽ ​ഗതാ​ഗതക്കുരുക്കുണ്ടാക്കുന്നത്. ഇത്തരത്തിൽ കറങ്ങി നടക്കുന്ന ഓട്ടോക്കാരിൽ പകുതിയിലേറെപ്പേരും ക്രിമിനലുകളും ​ഗുണ്ടകളുമാണ്.