മാവേലിക്കര കൊച്ചിക്കല്‍ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച കേസ്; 24 വര്‍ഷത്തിനുശേഷം പ്രതി പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
മാവേലിക്കര: 1998 നവംബര്‍ 27ന് രാത്രി മാവേലിക്കര കൊച്ചിക്കല്‍ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി 24 വര്‍ഷത്തിനുശേഷം പൊലീസ് പിടിയിലായി.
എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടില്‍ സുനിലിനെയൊണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂട്ടു പ്രതി ഷാനവാസിനൊപ്പം മോഷണം നടത്തി വന്ന ഇയാള്‍ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വിവിധ ജയിലുകളില്‍ കഴിഞ്ഞിട്ടുണ്ട്. പിന്നീട് കോടതിയില്‍ നിന്നു ജാമ്യം നേടിയശേഷം ഒളിവില്‍ പ്പോയി.
മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുനിലിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാവേലിക്കര സി.ഐ സി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എറണാകുളം പനങ്ങാട് ഭാഗത്ത് വച്ച് ഇന്നലെയാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.