
ഓർമ്മ ശക്തിക്കും ഹൃദ്രോഗവും പക്ഷാഘാതവും പ്രതിരോധിക്കാനും നല്ലത് സിംഗിൾ ലൈഫ്; വിവാഹിതരിൽ ഡിമെന്‍ഷ്യ സാധ്യത കൂടുതലെന്ന് പഠനം
വിവാഹം കഴിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാല്‍, വിവാഹിതരില്‍ ഡിമെന്‍ഷ്യ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍. വിവാഹിതര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ഇവർക്ക് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അവർ കൂടുതൽ കാലം ജീവിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ പഠനത്തില്‍ വിവാഹതരില്‍ ഓര്‍മശക്തി കുറയാനുള്ള സാധ്യത അവിവാഹിതരെ അപേക്ഷിച്ചു കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. ഡിമെന്‍ഷ്യ ഇല്ലാത്ത അമേരിക്കയില്‍ നിന്നുള്ള 24,000-ലധികം ആളുകളുടെ ഡാറ്റ വിശകലനം ചെയ്തു കൊണ്ടായിരുന്നു പഠനം.
18 വര്‍ഷം വരെ നിരീക്ഷണം തുടര്‍ന്നു. പഠനത്തില്‍ പങ്കെടുത്ത 64 ശതമാനം ആളുകളും വിവാഹിതരായിരുന്നു. വിവാഹിതർ, വിവാഹമോചിതർ, വിധവകൾ, അവിവാഹിതര്‍ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചുകൊണ്ട് ഡിമെന്‍ഷ്യ നിരക്കുകള്‍ ഗവേഷകര്‍ താരതമ്യം ചെയ്തു. മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹിതര്‍ക്ക് ഡിമെന്‍ഷ്യ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിമെൻഷ്യയുടെ തരം അനുസരിച്ച് വ്യത്യാസങ്ങളും കണ്ടു. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമായ അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത അവിവാഹിതര്‍ക്ക് കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. വിവാഹമോചിതരോ അവിവാഹിതര്‍ക്കോ നേരിയ വൈജ്ഞാനിക വൈകല്യത്തിൽ നിന്ന് ഡിമെൻഷ്യയിലേക്ക് പുരോഗമിക്കാനുള്ള സാധ്യത കുറവാണെന്നും പഠനത്തിനിടെ വിധവകളായ ആളുകൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ കണ്ടെത്തി.
വിവാഹിതരില്‍ ഡിമെന്‍ഷ്യ നിരക്ക് വര്‍ധിക്കാനുള്ള ഒരു പ്രധാന കാരണം അവരില്‍ നേരത്തെ തന്നെ രോഗ നിര്‍ണയം നടത്താനുള്ള സാധ്യത കൂടുതലാണെന്നത്. കാരണം അവരുടെ പങ്കാളികള്‍ ചെറിയ ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ ഡോക്ടറെ കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ദാമ്പത്യ തടസങ്ങൾ, പരിവർത്തനങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവ തലച്ചോറിന്‍റെ ആരോഗ്യത്തില്‍ എത്രത്തോളം സങ്കീർണ്ണമാണെന്ന് ഈ കണ്ടെത്തലുകൾ എടുത്തുകാണിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു. വിവാഹം കഴിക്കുന്നത് ഒരു തരത്തിലും ഡിമെൻഷ്യയ്ക്കുള്ള ഒരു സ്ഥാപിത സംരക്ഷണ ഘടകമല്ലെന്നും ഗവേഷകര്‍ വിശദീകരിച്ചു.
കൂടാതെ പങ്കാളികള്‍ ഇല്ലാതാകുന്നതും വിവാഹമോചനവും അൽഷിമേഴ്‌സിന് കാരണമാകുന്ന വളരെ സമ്മർദ്ദകരമായ ജീവിത സംഭവങ്ങളാണെന്നോ അവിവാഹിതർ സാമൂഹികമായി ഒറ്റപ്പെട്ടവരാണെന്നും അതിനാൽ ഡിമെൻഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്നുമുള്ള മുൻ പഠനങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ലെന്ന് ഈ പഠനം എടുത്തു കാണിക്കുന്നു.