video
play-sharp-fill

ബഹ്റൈന്‍ കേരളീയ സമാജം പ്രഥമ വിശ്വകലാരത്ന അവാര്‍ഡ് സൂര്യ കൃഷ്ണമൂര്‍ത്തിക്ക് സമ്മാനിക്കും. പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍ ചെയര്‍മാനും ആര്‍കിടെക്‌ട് ശങ്കര്‍, സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി ആണ് അവാര്‍ഡ് നിര്‍ണയിച്ചത്.

Spread the love

സ്വന്തം ലേഖകൻ

മനാമ :ഇന്ത്യന്‍ കലകളുടെ സവിശേഷതകളും സൗന്ദര്യവും ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിക്കുകയും സൂര്യ എന്ന പേരില്‍ കലാഭിരുചിയുള്ള മനുഷ്യരുടെ മഹാപ്രസ്ഥാനം ആരംഭിക്കുകയും ചെയ്ത സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ബഹുതല സ്പര്‍ശിയായ കലാ സേവനങ്ങളിലുള്ള ആദരവ് പ്രകടിപ്പിച്ചാണ് അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

അഞ്ചു ലക്ഷം ഇന്ത്യന്‍ രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മേയ് അഞ്ചിന് സമാജത്തില്‍ ഇന്തോ ബഹ്റൈന്‍ ഫെസ്റ്റ് ഉദ്ഘാടനച്ചടങ്ങില്‍ സമ്മാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ ഇന്ത്യന്‍ പ്രസിഡന്റും ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുല്‍ കലാമിനോടൊപ്പം ശാസ്ത്രജ്ഞനായിരുന്ന നടരാജ കൃഷ്ണമൂര്‍ത്തി എന്ന സൂര്യ കൃഷ്ണമൂര്‍ത്തി പില്‍ക്കാലത്ത് കലാരംഗത്ത് പൂര്‍ണ ശ്രദ്ധയര്‍പ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ ക്ലാസിക്, തനത് കലാശാഖകളെ വിശാലമായ അന്തര്‍ദേശീയ വേദികളില്‍ സ്ഥാനംനല്‍കിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. ലൈറ്റ് ആന്‍ഡ് ഡെയ്ഡ് ഷോകളുടെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ഉദാരമായകലാഭിരുചികൊണ്ട് മാത്രമാണ് വര്‍ഷത്തിലെ മിക്കവാറും ദിവസത്തില്‍ ലോകത്ത് പല വേദികളിലായി സൂര്യയുടെ ബാനറില്‍ സംഗീത നൃത്ത പരിപാടികള്‍ നടന്നുവരുന്നതെന്നും അവാര്‍ഡ് കമ്മിറ്റി ചൂണ്ടിക്കാട്ടി.

Tags :