കോട്ടയം നഗരത്തില്‍ ഭിക്ഷാടന മാഫിയ സജീവം!!; നാഗമ്പടത്ത് കുട്ടികളുമായെത്തിയ ഭിക്ഷാടന മാഫിയാ സംഘത്തെ പിടികൂടി നാട്ടുകാര്‍; തല മറച്ചും, ശാരീരിക ബുദ്ധിമുട്ടുകള്‍ കാണിച്ചും ഭിക്ഷാടനം; സിഡബ്ല്യുസി അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: തമിഴ്‌നാട്ടില്‍നിന്നു കുട്ടികളുമായി ഭിക്ഷാടനത്തിന് എത്തുന്ന സംഘത്തിനെതിരേ ജില്ലാ ചൈല്‍ഡ് ലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. വിഷയത്തില്‍ ഇടപെട്ട സിഡബ്ല്യുസി അന്വേഷണം പ്രഖ്യാപിക്കുകയും കുട്ടികളെ മോചിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

നാഗമ്ബടത്ത് ഒരാഴ്ചമുമ്ബ് തമിഴ്‌നാട്ടില്‍നിന്നു കുട്ടികളുമായെത്തിയ ഭിക്ഷാടന മാഫിയാ സംഘത്തെ നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇതോടെയാണ് കോട്ടയം കേന്ദ്രീകരിച്ച്‌ ഭിക്ഷാടന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം സിഡബ്ല്യുസിക്ക് ലഭിച്ചത്. പിഞ്ചു കുട്ടികളെ അടക്കം ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഘം ഈ തുക ഉപയോഗിച്ചു മദ്യപിക്കുകയാണു ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗമ്ബടം സെന്‍റ് ആന്‍റണീസ് പള്ളിയില്‍ ആരാധനയ്ക്കായി എത്തുന്ന ആയിരക്കണക്കിനു വിശ്വാസികളെ ഭിക്ഷാടന സംഘം സമീപിക്കുന്നതായും പരാതിയുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും നാടമ്ബടം ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ തമ്ബടിക്കുകയാണ് സംഘം ചെയ്യുന്നത്.

ഇതേസംഘം മറ്റ് ദിവസങ്ങളില്‍ നഗരത്തിലെ വിവിധ ട്രാഫിക് ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച്‌ ഭിക്ഷാടനം നടത്തുന്നതായും ആരോപണമുണ്ട്. ഭിക്ഷ സ്വീകരിക്കുന്നതിനായി മഴയത്ത് കുട്ടികളെ ഉപയോഗിക്കുന്നതായും വിവരം ലഭിച്ചു.

നാലും രണ്ടും ഒന്നും വയസുള്ള കുട്ടികളെ നാഗമ്ബടം റെയില്‍വേ മേല്‍പ്പാലത്തില്‍ ഇരുത്തി ഭിക്ഷയാചിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകര്‍ ഇവരെ പിടികൂടിയിരുന്നു. കുട്ടികളെ ബാലഭിക്ഷാടനത്തില്‍ ഉപയോഗിക്കുന്നതിനെതിരേ അധികൃതരുടെ കര്‍ശന നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.