
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: ഭിക്ഷ തേടിയെത്തിയ ആള് നിസ്കരിക്കാന്‍ സ്ഥലം ചോദിച്ച് വീടിനുള്ളിലേക്കു ബലമായി കയറാന്‍ ശ്രമം.
ഗൃഹനാഥയുടെ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് ഇയാള്‍ ഓടി മറഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ കൊല്ലീകുളം കൊച്ചുറോഡ് ലെയ്നില്‍ പുതുപ്പറന്പില്‍ ജലാലിന്റെ വീട്ടിലാണ് സംഭവം.
കറുത്ത പര്‍ദയും മാസ്കും ധരിച്ച് വീടിന്റെ പിന്നിലൂടെ എത്തിയ ഇയാള്‍ നിസ്കരിക്കുവാന്‍ സ്ഥലം ആവശ്യപ്പെട്ട് ബഹളംകൂട്ടി. വീടിന്റെ പിന്നിലൂടെ എത്തിയതിനാല്‍ സംശയം തോന്നിയ ഗൃഹനാഥ വീടിനുള്ളില്‍ കയറി. ഡല്‍ഹിയില്‍ നേവിയില്‍ ജോലി ചെയ്യുന്ന മകനെ വിളിച്ച് കാര്യം പറഞ്ഞു. മകന് ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്കു വിവരം അറിയിച്ചു. എന്നാല്‍, പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശരീരപ്രകൃതി കണ്ടിട്ട് പുരുക്ഷ ലക്ഷണമാണെന്ന് ഗൃഹനാഥ പറയുന്നു. ഭര്‍ത്താവ് ജലാല്‍ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലുള്ള കൂള്‍ ബാറിലായിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി പട്ടിമറ്റം ജുമാ മസ്ജിദിലെ ഇമാമിന്റെ വീട്ടിലെത്തി ഗൃഹനാഥയുടെ രണ്ടു പവന്റെ സ്വര്‍ണ മാല കവര്‍ന്നിരുന്നു.