video
play-sharp-fill

ഭിക്ഷാടനം നടത്തി നേടിയ ഒരു ലക്ഷം രൂപ ക്ഷേത്രത്തിനു സംഭാവന നൽകി  ഭാരവാഹികളെ  ഞെട്ടിച്ചു.

ഭിക്ഷാടനം നടത്തി നേടിയ ഒരു ലക്ഷം രൂപ ക്ഷേത്രത്തിനു സംഭാവന നൽകി ഭാരവാഹികളെ ഞെട്ടിച്ചു.

Spread the love

കാലങ്ങളായുള്ള ഭിക്ഷാടന ത്തിലൂടെ ലഭിച്ച ഒരു ലക്ഷം രൂപ ക്ഷേത്രത്തിനു സംഭാവന ചെയ്ത് ക്ഷേത്ര ഭാരവാഹികളെ ഞെട്ടിച്ചിരിക്കുകയാണ് ഒഡീഷ സ്വദേശിനിയായ 70കാരി തുലാ ബെഹര.ഫൂൽബനിയിലെ ജഗന്നാഥ ക്ഷേത്രത്തിനാണ് സംഭാവന നൽകിയത്.

കംധമാൽ ജില്ലാ ആസ്ഥാനത്ത് കാലങ്ങളായി ഭിക്ഷാടനം നടത്തിയാണ് തുലയും ഭർത്താവും ജീവിച്ചിരുന്നത്. ആദ്യകാലത്ത് ഭിന്നശേഷിക്കാരനായ ഭർത്താവുമൊത്ത് വീടുകൾ തോറും കയറി ഇറങ്ങി ആയിരുന്നു ഭിക്ഷാടനം. ഭർത്താവ് കുറച്ചു കൊല്ലം മുൻപ് മരിച്ചു. തുടർന്ന് സിറ്റിയിലെ ജഗന്നാഥ ക്ഷേത്രം, സായ് ക്ഷേത്രം തുടങ്ങിയവയുടെ മുൻപിലിരുന്ന് തുല ഭിക്ഷ യാചിക്കാൻ ആരംഭിച്ചു. അതിനിടെ അനാഥയായ ഒരു പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു എന്നും നാട്ടുകാർ പറയുന്നു .ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തരിൽ നിന്നും ലഭിക്കുന്ന ഭിക്ഷയുടെ സഹായത്താലാണ് തുലായും പെൺകുട്ടിയും ജീവിക്കുന്നത് .കടുത്ത ജഗന്നാഥ ഭക്തയാണ് തുല. ക്ഷേത്രത്തിന് എന്തെങ്കിലും സംഭാവന നൽകണമെന്ന് കുറേ കാലമായി ആഗ്രഹിക്കുകയായിരുന്നു.

ഈയടുത്ത കാലത്താണ് തുലയുടെ ബാങ്ക് അക്കൗണ്ടിൽ സമ്പാദ്യം ഒരു ലക്ഷം കടന്നെന്ന് അധികൃതർ അറിയിച്ചത്. തുടർന്നാണ് ക്ഷേത്ര നവീകരണത്തിനായി സംഭാവന നൽകാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ക്ഷേത്ര മാനേജ്മെൻറ് അവരെ ആദരിക്കുകയുണ്ടായി.ക്ഷേത്രത്തിൻറെ അടിസ്ഥാനസൗകര്യ വികസനത്തിനായി തുക വിനിയോഗിക്കുമെന്നും നല്ല മനസ്സുള്ള തുലയ്ക്ക് ആദരസൂചകമായി അവരുടെ ജീവിതാന്ത്യംവരെ പ്രസാദം നൽകുമെന്നും ക്ഷേത്രം യൂണിറ്റ് കമ്മിറ്റി പ്രസിഡൻറ് സുനസീർ മൊഹന്തി പറഞ്ഞു.

Tags :