play-sharp-fill
ജോലി വാ​ഗ്ദാനം ചെയ്ത വ്യാപാരിക്ക് ഭിക്ഷക്കാരന്റെ കിടിലൻ ഓഫർ

ജോലി വാ​ഗ്ദാനം ചെയ്ത വ്യാപാരിക്ക് ഭിക്ഷക്കാരന്റെ കിടിലൻ ഓഫർ

സ്വന്തം ലേഖകൻ

തിരുപ്പൂർ:സൈക്കിൾ പാർട്സ് കടയിൽ 400 രൂപ ദിവസവേതന ജോലി വാ​ഗ്ദാനം ചെയ്ത കടയുടമസ്ഥനോട് ഭിക്ഷക്കാരൻ പറഞ്ഞത് കേട്ട് വ്യാപാരിയുടെ കണ്ണുതളളി. തന്നോടൊപ്പം ഭിക്ഷയ്ക്ക് വന്നാൽ രണ്ടായിരം രൂപ നൽകാമെന്നായിരുന്നു ഭിക്ഷക്കാരന്റെ മറുപടി. തന്റെ കടയിൽ ഭിക്ഷയ്ക്ക് എത്തിയ വ്യക്തിയോട് താങ്കൾക്ക് നല്ല ആരോ​ഗ്യം ഉണ്ടല്ലോ,പിന്നെ എന്തിനാണ് ഭിക്ഷ യാചിച്ച് ജീവിക്കുന്നതെന്ന് ചോദിച്ച വ്യാപാരിയോട് ഭിക്ഷക്കാരൻ മറുപടി പറഞ്ഞതിങ്ങനെ; ഭിക്ഷ തരുന്നെങ്കിൽ തരുക,കൂടുതൽ സംസാരിക്കണമെന്നില്ല, ഞാൻ എന്തിന് താങ്കളുടെ കടയിൽ ജോലി ചെയ്യണം? ഞാൻ ഭിക്ഷ തേടി രണ്ടായിരം രൂപ സമ്പാ​ദിക്കുന്നുണ്ട്. നിനക്ക് വേണമെങ്കിൽ എന്റെ കൂടെ വന്നാൽ 2000 രൂപ നിനക്ക് ദിവസം ശമ്പളം തരാം. കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. യാചകൻ കൊടുത്ത ഓഫറിൽ അത്ഭുതപ്പെടാനില്ലെന്നാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾ പറയുന്നത്.