
കോട്ടയം: തിരക്കേറിയ ജീവിതശൈലിയും മാറിവരുന്ന കാലാവസ്ഥയും കാരണം ധാരാളം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാകും നിങ്ങള്‍. പ്രത്യേകിച്ച് മുടിയുടെ കാര്യത്തില്‍.
എത്ര ശ്രദ്ധിച്ചാലും വരള്‍ച്ചയും അകാലനരയും ഉണ്ടാവുന്നു. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറല്‍ വഴികളും മാർക്കറ്റില്‍ ലഭിക്കുന്ന ഡൈകളും ഉപയോഗിക്കുന്നുണ്ടാവും നിങ്ങള്‍. ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്.
എന്നാല്‍, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയില്‍ കൃത്യമായി ചെയ്‌താല്‍ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങള്‍
ഹെന്ന പൊടി – 2 ടേബിള്‍സ്‌പൂണ്‍
നീലയമരി പൊടി – 1 ടേബിള്‍സ്‌പൂണ്‍
ശിക്കക്കായ് പൊടി – 1 ടേബിള്‍സ്‌പൂണ്‍
കാപ്പിപ്പൊടി – 1 ടേബിള്‍സ്‌പൂണ്‍
ബീറ്റ്‌റൂട്ട് – ഒരെണ്ണം
തയ്യാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് നന്നായി അരച്ച് ജ്യൂസെടുത്ത് മാറ്റിവയ്‌ക്കുക. ശേഷം ഒരു ഇരുമ്ബ് പാത്രത്തില്‍ ഹെന്ന പൊടി, നീലയമരി പൊടി, ശിക്കക്കായ് പൊടി, കാപ്പിപ്പൊടി എന്നിവ ചേർന്ന് യോജിപ്പിച്ച് ഇതിനൊപ്പം ബീറ്റ്‌റൂട്ട് ജ്യൂസ് കൂടി ചേർത്ത് ഡൈ രൂപത്തിലാക്കുക. ഇതിനെ ഒരു രാത്രി മുഴുവൻ അടച്ച് വച്ചശേഷം പിറ്റേദിവസം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്.