
ചപ്പാത്തി എന്നും ഒരുപോലെയാണോ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ബീറ്റ്റൂട്ട് ചപ്പാത്തി ഉണ്ടാക്കിയാലോ? റെസിപ്പി നോക്കാം
കോട്ടയം: ചപ്പാത്തി എന്നും ഒരുപോലെയാണോ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ബീറ്റ്റൂട്ട് ചപ്പാത്തി ഉണ്ടാക്കിയാലോ?
ഇത് കുട്ടികള്‍ക്ക് തീർച്ചയായും ഇഷ്ടമാകും. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീറ്റ്റൂട്ട് നുറുക്കിയത്- ഒന്ന്
വെള്ളം- അരക്കപ്പ്
ഗോതമ്ബുമാവ്- രണ്ടുകപ്പ്
ബട്ടര്‍- ഒരുടീസ്പൂണ്‍
ഉപ്പ്- ഒരുടീസ്പൂണ്‍
കുരുമുളകുപൊടി- ഒരുടീസ്പൂണ്‍
എണ്ണ- ഒരുടീസ്പൂണ്‍
തയ്യാറാക്കുന്നവിധം
തൊലികളഞ്ഞ് ബീറ്റ്റൂട്ട് നുറുക്കണം, അതിലേക്ക് അരകപ്പ് വെള്ളമൊഴിച്ച് അരയ്ക്കുക. ഒരു ബൗളില്‍ ഗോതമ്പുമാവിട്ട് ഉപ്പ്, കുരുമുളകുപൊടി, ബട്ടര്‍, ബീറ്റ്റൂട്ട് അരച്ചത് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ഒരുമണിക്കൂര്‍ മാവ് മാറ്റിവെക്കണം. എന്നിട്ട് ഉരുട്ടി ചപ്പാത്തി ചുട്ടെടുക്കാം.
Third Eye News Live
0