
മാഞ്ചസ്റ്റർ: യുകെ മലയാളി ബീന മാത്യു ചമ്പക്കര(53) കാൻസർ രോഗത്തെത്തുടർന്ന് അന്തരിച്ചു. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറല്‍ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.
ഭർത്താവ്: മാത്യു ചുമ്മാർ (മാഞ്ചസ്റ്റർ എംആർഐ ആശുപത്രി ജീവനക്കാരൻ). മക്കള്‍: എലിസബത്, ആല്‍ബെർട്, ഇസബെല്‍. കോട്ടയം കുറുപ്പുംതറ ചമ്പക്കര കുടുംബാംഗമാണ്. കോട്ടയം മള്ളുശേരി മുതലക്കോണത് മാത്യു – മറിയാമ്മ ദമ്പതികളുടെ ഇളയമകളാണ്.
മാഞ്ചസ്റ്ററിലെ സെന്‍റ് മേരീസ് ക്നാനായ മിഷ്യൻ അംഗമാണ്. മാഞ്ചസ്റ്ററിലെ സാമൂഹിക – സാംസ്‌കാരിക രംഗത്ത് ബീന സജീവമായിരുന്നു. ബീനയുടെ മരണത്തില്‍ ട്രാഫോർഡ് മലയാളി അസോസിയേഷനും സെന്‍റ് മേരീസ് ക്നാനാനായ മിഷനും ആദരാഞ്ജലികള്‍ അർപ്പിച്ചു. സംസ്കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group