സ്വന്തം ലേഖിക
ബോളിവുഡ് സൂപ്പര്‍ താരം സണ്ണി ലിയോണിയെ നായികയായി ഒരുക്കുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ ടീസര്‍ പുറത്തുവിട്ടു.
ജയൻ – ഷീല ജോഡികളുടെ ഹിറ്റ് ഗാനരംഗത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ടീസര്‍ തയാറാക്കിയിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണും കണ്ണും എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ജയന്റെ ഐക്കോണിക് സീനിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ കുതിരയെ മസാജ് ചെയ്യുന്ന ഭീമൻ രഘുവും അത് നോക്കി നില്‍ക്കുന്ന സണ്ണി ലിയോണിയുടെയും രംഗങ്ങളാണ് ടീസറില്‍ ഉള്ളത്.
ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആര്‍ ഒടിടിയിലൂടെ പ്രദര്‍ശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിര്‍വഹിക്കുന്നത് സതീഷാണ്. HR productions ന്റെ ബാനറില്‍ ശ്രീന പ്രതാപൻ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേര്‍ന്നാണ് തിരക്കഥ.
മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലര്‍ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര്‍ ആകുന്ന ഈ സീരീസില്‍ മണിക്കുട്ടൻ, ഐശ്വര്യ അനില്‍കുമാര്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമൻ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ് , അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി HR OTTയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. ഛായഗ്രഹണം രവിചന്ദ്രൻ, കലാസംവിധാനം മധു രാഘവൻ, ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രൻ എന്നിവരാണ്. ശ്യാം പ്രസാദാണ് ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദര്‍, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ , ലൈൻ പ്രൊഡ്യൂസര്‍ :എല്‍ദോ സെല്‍വരാജ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫര്‍ : ഡി ജെ സിബിൻ, ആക്ഷൻ കോറിയോഗ്രഫര്‍: അഭിഷേക് ശ്രീനിവാസ്, പിആര്‍ഒ ആതിര ദില്‍ജിത് എന്നിവരാണ്.