video
play-sharp-fill

മലയാള ഭാഷ മധുരമായി സംസാരിക്കുന്ന ബീഹാറി സഹോദരങ്ങൾ ;വടക്കാഞ്ചേരി നഗരസഭ പരിധിയിലെ അമ്പലപുരം ദേശ വിദ്യാലയത്തിലാണ് മാതൃഭാഷയായ ഭോജ്പൂരിക്ക് സമാനമായി മലയാളത്തെ പ്രണയിക്കുന്ന ഈ കുരുന്നുകൾ വിദ്യ അഭ്യസിക്കുന്നത്

മലയാള ഭാഷ മധുരമായി സംസാരിക്കുന്ന ബീഹാറി സഹോദരങ്ങൾ ;വടക്കാഞ്ചേരി നഗരസഭ പരിധിയിലെ അമ്പലപുരം ദേശ വിദ്യാലയത്തിലാണ് മാതൃഭാഷയായ ഭോജ്പൂരിക്ക് സമാനമായി മലയാളത്തെ പ്രണയിക്കുന്ന ഈ കുരുന്നുകൾ വിദ്യ അഭ്യസിക്കുന്നത്

Spread the love


സ്വന്തം ലേഖിക

വടക്കാഞ്ചേരി : കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തെ നെഞ്ചോട് ചേർത്ത് ബീഹാറി സഹോദരങ്ങൾ
വടക്കാഞ്ചേരി നഗരസഭ പരിധിയിലെ അമ്പലപുരം ദേശ വിദ്യാലയത്തിലാണ് മലയാളത്തെ പ്രണയിക്കുന്ന ബീഹാറി സഹോദരങ്ങളുള്ളത് കലാമണ്ഡലം സ്ഥാപനത്തില്‍ മഹാകവി വള്ളത്തോളിനോടൊപ്പം പങ്കു വഹിച്ച മണക്കുളം മുകുന്ദ രാജ സ്ഥാപിച്ചതാണ് അമ്പലപുരം ദേശ വിദ്യാലയം.

ഏഴാം ക്ലാസ് വിദ്യാര്‍ഥിനികളായ ഗീതാഞ്ജലി,പൂര്‍ണിമ,അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി അര്‍ച്ചന,മൂന്നാം ക്ലാസ് വിദ്യാര്‍ഥി ആഷിഷ് എന്നിവര്‍ അധ്യാപകര്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ് . ഒഴിവുവേളകളില്‍ മലയാളം കവിതകളും പാട്ടും ഹൃദിസ്ഥമാക്കുകയാണ് ഇവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീഹാറിലെ ആരാ ജില്ല സ്വദേശികളായ മണ്ഡൂസാഹ്-ജ്യോതിദേവി ദമ്പതിമാരുടെ മക്കളായ ഇവര്‍ അവരുടെ മാതൃഭാഷയായ ഭോജ്പൂരിക്ക് സമാനമായി മലയാളവും മധുരമായി സംസാരിക്കും.ഹിന്ദി അധ്യാപക മഞ്ജു സംഘടിപ്പിച്ച വിജ്ഞാന്‍സാഗര്‍ പരീക്ഷയില്‍ ജില്ലയില്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത് ഗീതാഞ്ജലിയും പൂര്‍ണിമയുമാണ്.

പഠനത്തിലും കുട്ടികള്‍ സ്‌കൂളില്‍ ഒന്നാം നിരക്കാരാണ്. മലയാളം വശമില്ലാത്ത മാതാപിതാക്കള്‍ക്കായി മറ്റുള്ളവരോട് ഇവരാണ് സംസാരിക്കുക.കുട്ടികളുടെ അച്ഛനായ മണ്ഡൂസാഹിന്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ അത്താണിയിലെ സ്വകാര്യ ടയര്‍ കമ്പനിയില്‍ ജോലിക്കായി എത്തിയതാണ്.

വാടകവീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ഥികളെക്കുറിച്ചറിഞ്ഞ അധ്യാപകരാണ് കുട്ടികളെ വിദ്യാലയത്തിലെത്തിച്ചത്. പുസ്തകം, യൂണിഫോം ഉള്‍പ്പടെയുള്ളവ സൗജന്യമായി ലഭിക്കുന്ന വിദ്യാലയന്തരീക്ഷം സഹോദരങ്ങളും ആഘോഷമാക്കുന്നു.മലയാളികളല്ലാത്ത വേറെയും 30 വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.അതിഥി തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവര്‍.