video
play-sharp-fill

സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ ജോലി: 13 ലക്ഷം പ്രതിഫലം: ഓൺലൈൻ വഴി പരസ്യം നൽകി തട്ടിപ്പു നടത്തിയ സംഘം പിടിയിൽ

സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ ജോലി: 13 ലക്ഷം പ്രതിഫലം: ഓൺലൈൻ വഴി പരസ്യം നൽകി തട്ടിപ്പു നടത്തിയ സംഘം പിടിയിൽ

Spread the love

 

സ്വന്തം ലേഖകൻ

ബീഹാർ: സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കല്‍ ജോലിക്ക് അമ്പരപ്പിക്കുന്ന പ്രതിഫലം 1 വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘത്തെ പോലീസ് പിടികൂടി. 13 ലക്ഷം പ്രതിഫലം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തി വന്നത്.

 

ബിഹാറിലാണ് ഇതു പോലെ ഒരുസംഘം വന്‍ തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ ലക്ഷങ്ങള്‍ പ്രതിഫലം ലഭിക്കുമെന്ന് ഓണ്‍ലൈന്‍ പരസ്യം നല്‍കി നിരവധി പുരുഷന്മാരില്‍നിന്നാണ് ഇവര്‍ പണം കൈക്കലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാല്‍, ഈ തട്ടിപ്പുസംഘത്തെ ബിഹാര്‍ പോലീസ് കഴിഞ്ഞദിവസം കൈയോടെ പിടികൂടി. തട്ടിപ്പുസംഘത്തില്‍പ്പെട്ട എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഒട്ടേറെ രേഖകളും മൊബൈല്‍ഫോണുകളും അടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

 

ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പോലീസ് പറയുന്നത്. ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജന്‍സി’ എന്ന പേരില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരില്‍നിന്നാണ് ഇവര്‍ പണം തട്ടിയിരുന്നത്. കഴിഞ്ഞദിവസത്തെ പരിശോധനയില്‍ തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ട എട്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.