
ബീജിംഗ്: ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ മക്കളെ വിറ്റ യുവതിക്ക് അഞ്ചുവർഷം തടവുശിക്ഷ. ദക്ഷിണ ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയില്‍ നിന്നുള്ള ഹുവാങ് എന്ന ഇരുപത്താറുകാരിയെയാണ് കോടതി ശിക്ഷിച്ചത്.
വിലകൂടിയ വസ്ത്രം വാങ്ങാനും ലൈവ് സ്ട്രീമേഴ്സിനു നല്‍കാനും പണം കണ്ടെത്താനായാണ് യുവതി തന്റെ രണ്ടു മക്കളെ വിറ്റത് എന്നാണ് റിപ്പോർട്ട്. ആദ്യ കുഞ്ഞിനെ അഞ്ചുലക്ഷം രൂപക്കും രണ്ടാമത്തെ കുഞ്ഞിനെ പന്ത്രണ്ട് ലക്ഷം രൂപയ്ക്കുമാണ് ഹുവാങ് വിറ്റത്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമായിരുന്നു യുവതിക്കുണ്ടായിരുന്നത്. സാമ്ബത്തികമായി വളരെ പിന്നോക്കമായിരുന്ന ഹുവാങ്ങിന് ജോലിയും ഉണ്ടായിരുന്നില്ല. ഇതിനിടെ യുവതി ഗർഭിണിയായി. 2020 ഒക്ടോബറില്‍ യുവതിക്ക് കുഞ്ഞ് ജനിച്ചു. ഇതിനിടെ യുവതി കാമുകനുമായി തെറ്റിപ്പിരിയുകയും ചെയ്തിരുന്നു. അങ്ങനെയാണ് യുവതി കുഞ്ഞിനെ വില്‍ക്കാൻ തീരുമാനിച്ചത്.
വീട്ടുടമയുടെ സഹായത്തോടെയാണ് ഇവർ ആദ്യത്തെ കുഞ്ഞിനെ വില്‍ക്കുന്നത്. അയാളുടെ ബന്ധുവിന്റെ മകന് കുട്ടികളുണ്ടായിരുന്നില്ല. അവർ യുവതിയുടെ കുഞ്ഞിനെ ദത്തെടുക്കാൻ തയാറായി. അഞ്ചുലക്ഷം രൂപയ്ക്കാണ് ആദ്യത്തെ കുഞ്ഞിനെ വിറ്റത്. ലൈവ് സ്ട്രീമർമാർക്കു ടിപ്പ് നല്‍കുന്നതിനായാണ് ആ തുക യുവതി ചെലവധിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം തീർന്നതോടെ വീണ്ടും ഗർഭിണിയാകാൻ യുവതി തീരുമാനിച്ചു. ഗർഭം ധരിക്കുന്നതിനായി നിരവധി പുരുഷന്മാരെ സമീപിച്ചു. ഒടുവില്‍ 2022ല്‍ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചു. നാലരലക്ഷം രൂപയ്ക്കാണ് രണ്ടാമത്തെ കുഞ്ഞിനെ ഒരാള്‍ക്ക് വിറ്റത്. അയാള്‍ ഈ കുഞ്ഞിനെ 12 ലക്ഷം രൂപയ്ക്ക് വീണ്ടും വിറ്റു. വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനായും ലൈവ് സ്ട്രീമേഴ്സിനു നല്‍കുന്നതിനുമാണ് യുവതി ഈ തുക ചെലവഴിച്ചത്.
യുവതിയുടെ മെസേജുകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയ വിവരം പുറംലോകം അറിയുന്നത്. യുവതി കുട്ടികളെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കണ്ടെത്തി അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഔദ്യോഗികമായി ദത്തെടുക്കാൻ സഹായിക്കുന്ന ലോക്കല്‍ സിവില്‍ അഫയേഴ്സ് വകുപ്പുകളുടെ സംരക്ഷണത്തിലാണ് നിലവില്‍ കുട്ടികളുള്ളത്.