video
play-sharp-fill
ബീഫ് കറി വിറ്റു ; തട്ടുകട തല്ലിപൊളിച്ച് ഉടമയ്ക്കും തൊഴിലാളികൾക്കും നേരെ ആർ.എസ്.എസിന്റെ ആക്രമണം

ബീഫ് കറി വിറ്റു ; തട്ടുകട തല്ലിപൊളിച്ച് ഉടമയ്ക്കും തൊഴിലാളികൾക്കും നേരെ ആർ.എസ്.എസിന്റെ ആക്രമണം

സ്വന്തം ലേഖിക

മൂവാറ്റുപുഴ: ബീഫ് കറി വിറ്റതിന് മൂവാറ്റുപുഴയിൽ തട്ടുകട ഉടമയെയും തൊഴിലാളിയെയും ആർ.എസ്.എസ് പ്രവർത്തകൻ മർദ്ദിച്ചു. പരിക്കേറ്റ തൊഴിലാളി സോനു ടോമിയെ (19) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടമ രാജുവിനും പരിക്കേറ്റു. വാഴക്കുളത്ത് കമ്ബ്യൂട്ടർ സ്ഥാപനം നടത്തുന്ന അരുൺ ശ്രീധരനാണ് ആക്രമണം നടത്തിയത്. അയാൾക്കെതിരെ വാഴക്കുളം പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി എട്ടോടെ വാഴക്കുളം കല്ലൂർക്കാട് കവലയിലാണു സംഭവം നടന്നത്.

ഇവിടെയുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ അരുണിന് കപ്പയും ബീഫും നൽകിയപ്പോഴായിരുന്നു ആക്രമണം. ബീഫ് വിൽക്കരുതെന്ന് പറഞ്ഞു കൊണ്ട് സോനുവിന്റെ തലയ്ക്കു പാത്രം കൊണ്ട് അടിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ കടയുടമ രാജുവിനും മർദ്ദനമേറ്റു. നാട്ടുകാർ സംഘടിച്ചെത്തിയപ്പോഴേക്കും അരുൺ രക്ഷപ്പെട്ടു. പിന്നീട് ആർ.എസ്.എസുകാർ കടയിലെത്തി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഴക്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.