video
play-sharp-fill

ആരോഗ്യ വകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കണം: മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ

ആരോഗ്യ വകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കണം: മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ – കോവിഡ് 19 ബാധ ലോകത്തെ ഭയപ്പെടുത്തുന്ന രീതിയിൽ പടർന്നു പന്തലിക്കുന്ന സാഹചര്യത്തിൽ സർക്കാരും ആരോഗ്യ വകുപ്പും നൽകിയ നിർദേശങ്ങൾ പാലിച്ച് രോഗം പകരുന്നത് ഒഴിവാക്കാൻ വ്യാപാരികൾ ശ്രദ്ധിക്കണമെന്നു മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു.

കോവിഡ് എന്നത് ലോകത്തെ മുഴുവൻ വിഴുങ്ങുന്ന ദുരന്തമായി പടർന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ പല കാലിച്ചന്തകളും താല്കാലികമായി നിർത്തലാക്കിയിട്ടുണ്ട്. ആരാധനാലയങ്ങൾ പോലും ഈ സാഹചര്യത്തിൽ ഉത്സവങ്ങൾ ഒഴിവാക്കി, രോഗം പടരുന്നത് തടയാൻ രംഗത്തിറങ്ങിയിരിക്കുയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ അടിയന്തര സാഹചര്യം മനസിലാക്കി ഈ മേഖലയിലുള്ളവർ മാതൃക കാട്ടാൻ കാലിച്ചന്തകൾ നിർത്തലാക്കി, രോഗം പടരുന്നത് തടയാൻ കർശനമായി ഇടപെടണമെന്നും മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ സലിം, ജനറൽ സെക്രട്ടറി ബിനോ ജോസഫ് എന്നിവർ അറിയിച്ചു.