ബീഫ് ഫ്രെെയോടൊപ്പം സവാള നിങ്ങൾ കഴിക്കാറുണ്ടോ?; എന്നാല്‍ ഇത് ഉറപ്പായും അറിഞ്ഞിരിക്കണം

Spread the love

മലയാളികള്‍ക്ക് പൊതുവേയുള്ള ഒരു ഭക്ഷണശീലമാണ് ഫ്രൈയ്ക്ക് ഒപ്പം സവാള കഴിക്കുക എന്നത്. ഹോട്ടലുകളിലും ഇത്തരത്തിൽ സവാള ഫ്രൈയ്ക്ക് ഒപ്പം നൽകാറുണ്ട്.

സവാളയില്‍ ആരോഗ്യത്തിന് ഗുണകരമായ നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാൽ ഏതൊരു സാധനവും അധികമായാൽ അമൃതം വിഷം എന്നാണല്ലോ ചൊല്ല്. അധികമായാൽ സവാള അസിഡിറ്റിക്ക് കാരണമാകും. ഇത് മൂലം പുളിച്ചതകിട്ടിൽ, ശർദിൽ മുതലായവയ്ക്കുള്ള സാധ്യത കൂടുതലാണ്.

എന്നാൽ ജലാംശത്താല്‍ സമ്പന്നമായ സവാളയിലെ പ്രധാന ഘടകങ്ങളില്‍ ഒന്ന് നാരുകളാണ്. കൂടാതെ സവാളയില്‍ കാലറി വളരെ കുറവാണ്. ധാരാളം ഫെെബറും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും. ദഹനം മെച്ചപ്പെടുത്തുന്നതിനും സവാള നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സവാളയില്‍ അടങ്ങിയിരിക്കുന്ന പ്രീബയോട്ടിക് ഫെെബറുകള്‍ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടും. വയറിലെ കൊഴുപ്പ് കുറയ്‌ക്കാനും ശരീരഭാരം കുറയ്ക്കാനും സവാള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പ്രമേഹമോ പ്രീ ഡയബറ്റീസോ കുറയ്ക്കാൻ ദിവസവും സവാള കഴിക്കുന്നത് നല്ലതാണ്. പച്ച ഉള്ളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും സഹായിക്കുന്നു.

 

ചെറുകുടല്‍, അഡിപ്പോസ് ടിഷ്യു, പാൻക്രിയാസ്, കരള്‍ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ഉള്ളി സഹായിക്കുന്നു. അതിനാല്‍ ഇത് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതമായി ഉള്ളി കഴിച്ചാല്‍ നെഞ്ചെരിച്ചിലിന് കാരണമാകുന്നു. ചെറിയുള്ളിയിലും ധാരാളം വെെറ്റമിൻ സി ഉണ്ട്. അതിനാല്‍ ചെറിയുള്ളി കഴിക്കുന്നതും വളരെ നല്ലതാണ്.