‘ബീഫ് ഫെസ്റ്റ് മുസ്‌ലിം വോട്ട് കിട്ടാനുള്ള രാഷ്ട്രീയക്കളി, പ്രകോപന സമരമുറ’; കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ എസ്‌എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗും

Spread the love

കോഴിക്കോട്: കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ എസ്‌എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിനെതിരെ മുസ്‌ലിം ലീഗും.

video
play-sharp-fill

പ്രകോപന സമരമുറയാണിതെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.

ബീഫ് ഫെസ്റ്റിനെ എതിര്‍ത്ത എംഎസ്‌എഫ് നിലപാടിനെ പിഎംഎ സലാം പിന്തുണച്ചു. ആര്‍എസ്‌എസിനെ പോലെ ധ്രുവീകരണമുണ്ടാക്കാനാണ് സിപിഐഎം ശ്രമമെന്ന് പിഎംഎ സലാം പറഞ്ഞു. മുസ്‌ലിം വോട്ട് ലക്ഷ്യമിട്ടാണ് നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീഫും മുസ്‌ലിം സമുദായവും തമ്മില്‍ ബന്ധമില്ല. കേരള സ്‌റ്റോറിക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ പോകണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.

‘ബീഫ് ഏതെങ്കിലും സമുദായത്തിന്റെയാണോ?. ബീഫും സമുദായവും തമ്മില്‍ എന്താണ് ബന്ധം?. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്നതും ബീഫ് സംസ്‌കരിക്കുന്ന ഫാക്ടറികളുടെ ഉടമകളും ബിജെപിക്കാരും ആര്‍എസ്‌എസുകാരും മുസ്‌ലിങ്ങളുമാണ്. ബീഫും മുസ്‌ലിങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബീഫ് ഫെസ്റ്റ് സാധാരണക്കാരായ മുസ്‌ലിങ്ങളെ വഞ്ചിക്കാന്‍ സിപിഐഎം സ്വീകരിച്ച നിലപാടാണ്. അതുപോലെയല്ല കേരള സ്‌റ്റോറി. വിവിധ സമുദായങ്ങളെ തമ്മില്‍ ശസ്ത്രുക്കളാക്കുകയാണ് കേരള സ്‌റ്റോറി എന്ന സിനിമ ചെയ്യുന്നത്’, പിഎംഎ സലാം പറഞ്ഞു. ബീഫ് കഴിക്കാത്ത ആളുകളുണ്ടല്ലോയെന്നും അങ്ങനെയുള്ളവരോട് ബീഫ് കഴിക്കണമെന്ന് ആരും പറയുന്നില്ലെന്നും പിഎഎ സലാം പറഞ്ഞു. ബീഫ് ഫെസ്റ്റ് പ്രകോപനപരമാണ്. മുസ്‌ലിം വോട്ട് കിട്ടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയക്കളിയാണിത്. അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. ഒരു ഭാഗത്ത് മുസ്‌ലിങ്ങളെ പീഡിപ്പിക്കുകയും അവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ബിജെപിയെ സഹായിക്കുകയും ചെയ്യുകയാണ്. മറുവശത്ത് തങ്ങള്‍ മുസ്‌ലിങ്ങളോടൊപ്പമാണെന്ന് സ്ഥാപിക്കാനാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ തോന്നിവാസം കാണിക്കുന്നതെന്നും പിഎംഎ സലാം കുറ്റപ്പെടുത്തി.