ഉച്ചയ്ക്ക് ചോറിനൊപ്പം ബീഫ് കറി ആയാലോ?; ഈ റെസിപ്പി പരീക്ഷിക്കൂ

Spread the love

ഇന്ന് ചോറിനൊപ്പം ബീഫ് കറി ആയാലോ? ഈ റെസിപ്പി പരീക്ഷിക്കൂ.

video
play-sharp-fill

ആവശ്യമായ സാധനങ്ങള്‍

ബീഫ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സവാള

വെളുത്തുള്ളി

പച്ചമുളക്

തക്കാളി

ഇഞ്ചി

കറിവേപ്പില

പട്ട, ഗ്രാമ്ബൂ, ഏലക്ക, കറുകയില

മുളകുപൊടി

മല്ലിപൊടി

മഞ്ഞള്‍പൊടി

മീറ്റ് മസാല

വെളിച്ചെണ്ണ

വെള്ളം

ഉപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം, ഇതില്‍ നിന്ന് വെള്ളം നന്നായി കളഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഒരു കടായിയില്‍ മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, മീറ്റ് മസാലയുമിട്ട് ചൂടാക്കി മാറ്റി വയ്ക്കാം.

ശേഷം കടായിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ പട്ട, ഗ്രാമ്ബു, ഏലക്ക, കറുകയില എന്നിവ ചേർത്ത് ഇളക്കാം. ഒന്ന് വഴന്നുവരുമ്ബോള്‍ ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് നന്നായിവഴറ്റുക.

മൂത്ത് വരുമ്ബോള്‍ ഇതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച സവാള ചേര്‍ക്കണം. ഇത് നന്നായി വഴറ്റിയെടുത്ത് നേരെത്തെ ചൂടാക്കിവെച്ച മസാലപൊടികള്‍ എല്ലാം ഇട്ടു ഒന്നുകൂടി വഴറ്റുക.

പിന്നാലെ ബീഫും അതിനൊപ്പം തക്കാളിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. പാകത്തിന് വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച്‌ വേവിക്കാം. നന്നായി വെന്തുവരുമ്ബോള്‍ മുകളിലായി കുറച്ച്‌ എണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കിയാല്‍ നല്ല നാടൻ രുചിയില്‍ ബീഫ് കറി റെഡി.