ബീനാ കണ്ണൻ നിങ്ങളും ഒരു സ്ത്രീയല്ലേ..? നിങ്ങൾക്കാണ് ഈ അവസ്ഥ ഉണ്ടായതെങ്കിലോ ?; കോട്ടയം ശീമാട്ടിയിലെ ചേഞ്ച് റൂമിൽ സ്ത്രീകൾ വസ്ത്രം മാറുന്ന വീഡിയോ പകർത്താൻ ശ്രമിച്ച ജീവനക്കാരനെ രക്ഷിക്കാൻ ശീമാട്ടിയുടെ ഇടപെടൽ; ശീമാട്ടിയിൽ എത്തിയ 17 സ്ത്രീകളുടെ നഗ്നചിത്രങ്ങൾ യുവാവ് മൊബൈലിൽ പകർത്തി; ശീമാട്ടിയിൽ എത്തുന്ന സ്ത്രീകളുടെ സ്വകാര്യത ഭീഷണിയിൽ

Spread the love

ഏ കെ ശ്രീകുമാർ

കോട്ടയം: ബീനാ കണ്ണൻ നിങ്ങളും ഒരു സ്ത്രീയല്ലേ..? നിങ്ങളുടെ സ്വകാര്യത നിങ്ങൾക്കു വലുതല്ലേ.?  ഒരു സ്ത്രീയായ നിങ്ങൾ ഉടമയായിരിക്കുന്ന സ്ഥാപനത്തിലെ ചേഞ്ചിംങ് റൂമിൽ ഇരിക്കുന്ന സ്ത്രീകളുടെ നഗ്നത, നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ മൊബൈൽ ക്യാമറയിൽ പകർത്തിയാൽ പെരുമാറേണ്ടത് ഇങ്ങനെയാണോ..? ആ വ്യക്തിയെ നിയമത്തിനു മുന്നിൽ എത്തിച്ച് സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കാൻ ശ്രമിക്കുന്നതിനു പകരം പ്രതിയെ രക്ഷിക്കുന്നതിനു സ്വന്തം സ്വാധീനം മുഴുവൻ ഉപയോഗിക്കുന്നതിനാണ് ഇവർ ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായത്.

ശനിയാഴ്ച ഉച്ചയോടെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം, മാധ്യമങ്ങളിൽ വാർത്ത വരാതെ ഒതുക്കിത്തീർക്കാനും സംഭവം പുറത്തറിയാതെ പ്രതിയ്‌ക്കെതിരെ ദുർബലമായ വകുപ്പുകൾ ഇടാനും പൊലീസിൽ അമിതമായ സമ്മർദമാണ് ശീമാട്ടി മാനേജ്‌മെന്റ് നടത്തിയതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ശനിയാഴ്ച  ഉണ്ടായ സംഭവം പരമാവധി മൂടി വയ്ക്കാനും മാധ്യമങ്ങളിൽ ശീമാട്ടിയുടെ പേര് വരാതിരിക്കാനും ലക്ഷങ്ങളുടെ പരസ്യം നൽകുമെന്ന വാഗ്ദാനമാണ് ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള മനോരമ അടക്കമുള്ള മലയാളത്തിലെ ഒരു പത്രത്തിലും – ഏതോ ഒരു തുണിക്കടയിലെ ഏതോ ഒരു സെയിൽസ്മാർ എവിടെയോ ഒളിക്യാമറ വച്ചു – എന്ന രീതിയിലുള്ള വാർത്ത മാത്രമേ വരൂ എന്നും ശീമാട്ടി ഉടമ ഉറപ്പാക്കിയിട്ടുണ്ട്. , തന്റെ സ്ഥാപനത്തിലെ ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കാതെ നിയമത്തിനു വിട്ടു കൊടുത്ത് മാതൃകാ പരമായ നിലപാട് ആണ് സ്വീകരിച്ചിരുന്നെങ്കിൽ ഒരു പക്ഷേ, ശീമാട്ടിയ്‌ക്കെതിരായ വിമർശനം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാൻ സാധിക്കുമായിരുന്നു.

ഒന്നും രണ്ടുമല്ല 17 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങളാണ് ശീമാട്ടിയിലെ ജീവനക്കാരന്റെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തിയത്. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപത് മണിവരെ ഏതാണ്ട് പന്ത്രണ്ടു മണിക്കൂറാണ് ഈ യുവാവ് ശീമാട്ടിയിൽ ജോലി ചെയ്യുന്നത്. ഇതിനിടെ ആയിരക്കണക്കിന് സ്ത്രീകളാണ് ഇത്തരത്തിൽ സ്ഥാപനത്തിൽ എത്തുകയും ഇവിടെ വസ്ത്രം തിരഞ്ഞെടുത്ത്, ചേഞ്ച് റൂമിന്റെ വിശ്വാസതയിൽ വിശ്വസിച്ച് ഉള്ളിൽ കയറുകയും ചെയ്യുന്നത്. എന്നാൽ, വർഷങ്ങളുടെ വിശ്വാസ്യത അവകാശപ്പെടുന്ന ശീമാട്ടിയിൽ ഒരു ജീവനക്കാരൻ  രാവിലെ ഒൻപത് മണി മുതൽ ഉച്ചവരെയുള്ള മണിക്കൂറുകൾക്കിടയിൽ 17 സ്ത്രീകൾ വസ്ത്രം മാറുന്നത് മൊബൈൽ ഫോണിൽ പകർത്തിയെങ്കിൽ, എത്രയെത്ര സ്ത്രീകളുടെ സ്വകാര്യത  ഇവർ ക്യാമറയിൽ പകർത്തിക്കാണും.

ശീമാട്ടിയിൽ വസ്ത്രം വാങ്ങാൻ എത്തുന്ന സ്ത്രീകളുടെ എല്ലാം സ്വകാര്യതയെ ചോദ്യം ചെയ്യുന്ന സമീപനമാണ് ഈ വസ്ത്ര ശാലയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ജീവനക്കാരൻ വ്യക്തിപരമായി ചെയ്ത വീഴ്ചയാണ് എന്നു പറഞ്ഞ് ഇതിനെ തള്ളിക്കളയാൻ സാധിക്കില്ല. ഓരോ ഉപഭോക്താവും സ്ഥാപനത്തിൽ എത്തുന്നും, സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നുണ്ടോ എന്നതും നിരക്ഷിക്കുന്നതിനായി സ്‌കാനറും , മുട്ടിന് മുട്ടിന് സി സി ടിവി ക്യാമറയും 24 മണിക്കൂറും ശീമാട്ടിയിൽ ഉണ്ട്. എന്നിട്ടു പോലും ഡ്യൂട്ടി സമയത്ത് ചേഞ്ച് റൂമിൽ പ്രതിയായ യുവാവ് കയറിയതും, സ്ത്രീകൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയതും  കണ്ടെത്താനായില്ല എന്നതും വിശ്വാസ യോഗ്യമല്ല.

ഈ സാഹചര്യത്തിൽ ശീമാട്ടി മാനേജ്‌മെന്റ് തന്നെ ഇത്തരത്തിൽ നടത്തിയ കുറ്റകൃത്യത്തിൽ പങ്കാളികളാണ് എന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ ശീമാട്ടി എന്ന സ്ഥാപനത്തിന് എതിരെ ക്രിമിനൽക്കേസ് എടുക്കുകയാണ് വേണ്ടതെന്നാണ് നാട്ടുകാരുടെ പക്ഷം.