
സ്വന്തം ലേഖകൻ
കൊല്ലം: പരവൂരില്‍ മകന്റെ മര്‍ദനമേറ്റ് കിടപ്പുരോഗിയായ അച്ഛന്‍ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വീട്ടില്‍ എത്തിയ ശരത്ത് അച്ഛന്‍ ശശിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
മര്‍ദനമേറ്റ ശശിയെ ബന്ധുക്കളാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്‌തെങ്കിലും വീട്ടിലേക്ക് തന്നെ മടക്കി കൊണ്ടു പോയി. ഇന്നലെ പുലര്‍ച്ചെയോടെ ശശി മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്റ് ചെയ്തത്.



