
കൊല്ലം : കൊട്ടാരക്കര ബിവറേജസില്‍ ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച കേസില്‍ പ്രതികളായ രഞ്ജിത്തും ജിൻസണും പിടിയില്‍.
കഴിഞ്ഞ ഞായറാഴ്ചയാണ് ബിവറേജസിലെ ബില്ലിംഗ് സ്റ്റാഫായ ബേസിലിനെ പ്രതികള്‍ ആക്രമിച്ചത്. മദ്യം വാങ്ങാനെത്തിയവർ ജീവനക്കാരന്റെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ച് ഔട്ട്ലെറ്റില്‍ കയറിയ വ്യക്തിയുമായി മദ്യം വാങ്ങാനെത്തിയ രണ്ടു പേർ തർക്കത്തില്‍ ഏർപ്പെട്ടു. ഹെല്‍മറ്റ് ധരിച്ച് മദ്യം വാങ്ങുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഔട്ട്ലെറ്റിലെ ജീവനക്കാരനെയും ഹെല്‍മറ്റ് ധരിച്ചയാളെയും ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകർത്തി.
ജീവനക്കാരൻ ഫോണ്‍ തട്ടിത്തെറിപ്പിച്ചതോടെ മറ്റൊരാള്‍ ബിയർ കുപ്പി കൊണ്ട് ബേസിലിൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവശേഷം അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ജീവനക്കാരനായ ബേസില്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും കൊട്ടാരക്കര പൊലീസ് വ്യക്തമാക്കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


