രാവിലെ ഒരു സ്പൂണ്‍ ഇതൊന്ന് കഴിച്ചു നോക്കൂ ;പിന്നെ ആശുപത്രിയിലും ബ്യൂട്ടി പാര്‍ലറിലും പോവണ്ട

Spread the love

വീട്ടിൽ നടൻ നെയ്യ് ഉണ്ടോ ഇനി ആശുപത്രിയിലും പോവണ്ട, ഇനി ബ്യൂട്ടി പാര്‍ലറിലും പോവണ്ട.കൊഴുപ്പുകളാല്‍ സമ്പന്നമായ നാടന്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിപണിയില്‍ ലഭിക്കുന്ന പലതിലും മായം ചേര്‍ക്കുന്നതിനാല്‍ കഴിവതും വീട്ടില്‍ ഉണ്ടാക്കുന്ന നെയ്യിനായിരിക്കും ഡിമാന്‍ഡ്. എന്നാല്‍ കൊഴുപ്പ് കൂടുമെന്ന് പേടിച്ചു നെയ്യ് കഴിക്കാത്തവരും ഉണ്ട്. നെയ്യില്‍ ധാരാളമായി വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട്.
ചര്‍മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും നെയ്യില്‍ ധാരാളമുണ്ട്. ഇതിലുള്ള വൈറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും കാഴ്ചശക്തിക്കും കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും നെയ്യ് സഹായിക്കുമെന്നാണ് പഠനങ്ങളും പറയുന്നത്.

ചര്‍മം

ചര്‍മത്തിന്റെ ആരോഗ്യത്തിന് വേണ്ട ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ധാരാളമായി ഉള്ളതിനാല്‍ ഇത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും ചര്‍മം വരണ്ട് പോകുന്നത് തടയുകയും ചെയ്യുന്നു. ചര്‍മത്തിലെ നേര്‍ത്ത വരകള്‍, ചുളിവുകള്‍ മുതലയാവ കുറയുകയും ചെയ്യുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യകരമായ കൊഴുപ്പായാണ് നാടന്‍ നെയ്യിനെ കണക്കാക്കുന്നത്. മാത്രമല്ല, വിഭവങ്ങള്‍ക്ക് നല്ല രുചിയും മണവും നല്‍കാനും കഴിയുന്നു. രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ചെറുകുടലിന്റെ ശേഷി മെച്ചപ്പെടുത്തുകയും ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുകയും സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുന്നതാണ്.

രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ നെയ്യ് പതിവായി കഴിക്കുകയാണെങ്കില്‍ മുടികൊഴിച്ചില്‍ തടയുകയും മുടി തിളക്കമുള്ളതായി വളരുകയും ചെയ്യുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ മുടിക്ക് സ്വാഭാവിക കണ്ടീഷനിങ് നല്‍കുന്നതാണ്. അതുകൊണ്ട് തന്നെ രാവിലെ ഒരു സ്പൂണ്‍ നെയ്യ് കഴിച്ചാല്‍ നല്ല തിളക്കമുള്ള മുടി നിങ്ങള്‍ക്ക് സ്വന്തമാക്കാം.

സന്ധി വേദന

നിങ്ങള്‍ നെയ്യ് കഴിക്കുമ്പോള്‍ സന്ധികള്‍ക്ക് ലൂബ്രിക്കേഷന്‍ കിട്ടുന്നു. അതുകൊണ്ട് തന്നെ കാല്‍മുട്ടുകളും മറ്റു സന്ധികളുമൊന്നും ക്ഷീണിക്കുകയുമില്ല. ഇതിലെ ആന്റിഇന്‍ഫഌമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല ഇത് എല്ലുകളെയും ശക്തിപ്പെടുത്തുന്നു.
ഹൃദയം

ആരോഗ്യകരമായ കൊഴുപ്പുള്ള നെയ്യ് കഴിക്കുന്നത് നല്ല കൊളസ്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കുന്നു. ഇത് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതാണ്. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിര്‍ത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കുകയും ചെയ്യുന്നു.

ദഹനം

വെറുംവയറ്റിലാണ് നെയ്യ് കഴിക്കുന്നതെങ്കില്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കുടലില്‍ ലൂബ്രിക്കേഷന്‍ നല്‍കുകയും ചെയ്യുന്നു. ഇത് മലബന്ധവും വയറിളക്കവുമൊക്കെ കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല അസിഡിറ്റി കുറയ്ക്കുകയും പോഷകങ്ങളുടെ ആഗിരണം വര്‍ധിപ്പിക്കുന്നതുമാണ്.

സംസ്‌കരിച്ച എണ്ണകളേക്കാള്‍ വളരെ നല്ലതു തന്നെയാണ് ശുദ്ധമായ നാടന്‍ നെയ്യെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. അതുകൊണ്ട് തന്നെ ദിവസവും ഒരു സ്പൂണ്‍ കഴിക്കുന്നതിലൂടെ അത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു. നെയ്യില്‍ ഇത്തരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന അവശ്യ അമിനോ ആസിഡുകള്‍ ധാരാളമുണ്ട്.

പശുവിന്‍ നെയ്യ് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് ശരീരത്തില്‍ എവിടെയെങ്കിലും കാന്‍സര്‍ കോശങ്ങള്‍ വളരുന്നുണ്ടെങ്കില്‍ അതിനെ നശിപ്പിക്കാനും സഹായിക്കുന്നു.