നരച്ച മുടി മറയ്ക്കാൻ ബുദ്ധിമുട്ടേണ്ടതില്ല;ഇനി വീട്ടിൽ തയ്യാറാക്കാം ഹെർബൽ ഹെയർ ഡൈ

Spread the love

നരച്ച മുടിയെ ഓർത്ത് ഇനി ടെൻഷൻ വേണ്ട.ഡൈ ഉപയോഗിക്കാൻ എന്തൊക്കെ കഷ്ടപ്പാടുകളാണ്. ചിലർക്ക് അതിൻ്റെ മണം പോലും ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.കെമിക്കലുകൾ അടങ്ങിയ പായ്ക്കറ്റ് ഡൈകൾ മുടിയുടെ ആരോഗ്യത്തിന് ഹാനികരമാണ്. അവ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ സ്വാഭാവിക നിറം തന്നെ നഷ്ടപ്പെട്ടേക്കാം. പകരം വീട്ടിൽ തന്നെ അതിവേഗം തയ്യാറാക്കാവുന്ന ഈ പൊടിക്കൈ ഒരു തവണ ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

കരിഞ്ചീരകം
ചെമ്പരത്തി ഇല
പനികൂർക്ക ഇല
മൈലാഞ്ചി ഇല അല്ലെങ്കിൽ ഹെന്ന പൗഡർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

അടി കട്ടിയുള്ള ഒരു പാൻ അല്ലെങ്കിൽ ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വയ്ക്കാം.
അതിലേയ്ക്ക് കരിഞ്ചീരകം ചേർത്തു വറുക്കാം.
നന്നായി വറുത്തെടുത്ത കരിഞ്ചീരകം തണുക്കാൻ മാറ്റി വയ്ക്കാം. ഇത് പൊടിച്ചെടുത്തു സൂക്ഷിക്കാം.
മൂന്നോ നാലോ പനികൂർക്ക് ഇലയും ചെമ്പരത്തിയുടെ ഇലയും അരച്ചെടുക്കാം.
ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് ഹെന്ന പൊടിയോ മൈലഞ്ചി ഇല ഉണക്കി പൊടിച്ചതോ ചേർക്കാം.
അതിലേയ്ക്ക് ആവശ്യത്തിന് കരിഞ്ചീരക പൊടിയും ചേർക്കാം.
ഇലകൾ അരച്ചതൊഴിച്ച് അത് നന്നായി ഇളക്കി യോജിപ്പിക്കാം.
തയ്യാറാക്കിയ മിശ്രിതം അര മണിക്കർ അല്ലെങ്കിൽ ഒരു രാത്രി അടച്ചു സൂക്ഷിക്കാം

ഉപയോഗിക്കേണ്ട വിധം

ഒട്ടും എണ്ണ മയമില്ലാത്ത മുടിയിഴകളിൽ വേണം ഇത്തരം ഡൈ പുരട്ടാൻ. മുടി പല ഭാഗങ്ങളായി തിരിക്കാം. ശേഷം തയ്യാറാക്കിയ മിശ്രിതം കൈ ഉപയോഗിച്ച് നരച്ച മുടികളിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാം. ഇത് തണുത്ത വെള്ളത്തിൽ കഴുകി കളയാം.