
കട്ടിയുള്ള, വളർന്നു മേലോട്ടു വളഞ്ഞു വില്ലുപോലെ മനോഹരമായ പുരികങ്ങൾ ഏതൊരു പെൺകുട്ടിയുടെയും സ്വപ്നമാണ്. എന്നാൽ എല്ലാവർക്കും അത്ര മനോഹരമായ പുരികൾ ഉണ്ടാകണം എന്നില്ല.
കനം കുറഞ്ഞതും നിറം കുറഞ്ഞതുമായ പുരികങ്ങൾ സുന്ദരിമാരുടെ ഉറക്കം കെടുത്താറുണ്ട് എന്നതു വാസ്തവമാണ്. പലരും ഐ ബ്രോ പെൻസിലുകളുടെ സഹായത്തിലാണ് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ പിടിക്കുന്നത്.
എന്നാൽ വെള്ളം നനയേണ്ട അവസ്ഥ വരുമ്പോൾ ഈ പെൻസിൽ പ്രയോഗം കൊണ്ടു ഫലമില്ലാതാകുന്നു. പലകാരണങ്ങൾ കൊണ്ട് പുരികത്തിന്റെ കട്ടി നഷ്ടപ്പെടാം. ചിലർക്ക് ജന്മനാ നേർത്ത പുരികങ്ങൾ ആയിരിക്കും, മറ്റു ചിലർക്ക് ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം നിമിത്തം പുരികം കൊഴിഞ്ഞു പോകാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാൻസർ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പി കഴിഞ്ഞവർക്ക് ഇത്തരത്തിൽ സംഭവിക്കുന്നത് സ്വാഭാവികമാണ്. ചിലർക്ക് അപകടങ്ങളെ തുടർന്ന് പുരികത്തിൽ മുറിവുണ്ടാകുകയും ഒരു ഭാഗത്തെ നഷ്ടപ്പെടുകയും ചെയ്തേക്കാം.
പുരികം കൊഴിയുന്നത് തടയാനും കട്ടിയോടെ വളരാനുമൊക്കെ സഹായിക്കുന്ന ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്താലോ?
ഒലീവ് ഓയില്‍ ഉറങ്ങുന്നതിന് മുമ്പ് പുരുകത്തില്‍ തേക്കുന്നത് നല്ലതാണ്. ഇത് പുരികം നല്ല ആകൃതിയില്‍ കട്ടിയായി വളരാന്‍ സഹായിക്കും.
പുരികങ്ങളുടെ ആരോഗ്യത്തിന് നാരങ്ങ വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, സി, ഫോളിക് ആസിഡ് എന്നിവ പുരികം വളരാന്‍ സഹായിക്കും.
മുടിയുടെ ആരോഗ്യത്തിനും പുരികം കട്ടിയോടെ വളരാനുമെല്ലാം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില ചതച്ച് ചെറുചൂടു വെള്ളത്തില്‍ രാത്രി മുഴുവന്‍ ഇട്ടുവച്ചശേഷം പിറ്റേന്ന് രാവിലെ മൃദുവായി അരച്ചെടുത്ത് പുരികത്തില്‍ പുരട്ടണം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
മുട്ടയുടെ വെള്ള പുരികത്തിന് നല്ലതാണ്. 20 മിനിറ്റോളം മുട്ട വെള്ള എടുത്ത് പുരികത്തില്‍ നന്നായി മസാജ് ചെയ്യണം. ഇത് പുരികം കട്ടിയോടെയും വല്ല ആകൃതിയിലും വളര്‍ന്നുവരാന്‍ നല്ലതാണ്.
കറ്റാര്‍വാഴയുടെ ജല്‍ എടുത്ത് രാവിലെയും വൈകിട്ടും പുരികത്തില്‍ മസാജ് ചെയ്യുന്നത് പുരികം കൊഴിച്ചില്‍ തടയാന്‍ സഹായിക്കും.