എന്തൊക്കെ ചെയ്തിട്ടും താരൻ മാറുന്നില്ലേ; ഇതൊന്നു പരീക്ഷിച്ചു നോക്കൂ

Spread the love

മഴക്കാലത്തും മുടിയിൽ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. മഴക്കാലത്ത് തികച്ചും വെല്ലുവിളിയാണ് മുടിയുടെ സംരക്ഷണം. ഇത് മൂലം മുടി പരുപരുത്തതും, അലങ്കോലവുമാകുകയും, മുടി കൊഴിച്ചിലിനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുന്നതാണ് പലരും നേരിടുന്ന പ്രധാന പ്രശ്നം.

മഴക്കാലത്ത് മുടിയിൽ താരൻ വർധിക്കുന്നത് വളരെ വലിയൊരു പ്രശ്നമാണ്. മഴക്കാലത്ത് എളുപ്പത്തിൽ മുടിയിലെ താരൻ കളയാൻ ചില കാര്യങ്ങൾ ചെയ്യാം.

താരൻ മാറ്റാൻ ഏറ്റവും മികച്ച മാർഗമാണ് ഉലുവ. താരനെ പൂർണമായി കളയാനും മുടി വേഗത്തിൽ വളരാനും ഉലുവ സഹായിക്കും. ഇരുമ്പ, നിക്കോട്ടിനിക് ആസിഡ്, വൈറ്റമിൻ സി തുടങ്ങിയ പോഷകങ്ങൾ ഉള്ളതിനാല് വളരെ പെട്ടെന്ന് തന്നെ ഇത് താരനെ ചെറുക്കും. തൈരിൽ തലേ ദിവസം കുതിർത്ത വച്ച ഉലുവ ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇത് മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുടി അഴകിന് ഏറെ പ്രധാനിയാണ് നാരങ്ങ നീര്. മുടിയുടെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഇത് വളരെയധികം സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

നാരങ്ങ നീരും വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിച്ച ശേഷം മുടിയിൽ പുരട്ടുന്നത് താരൻ അകറ്റാൻ ഏറെ സഹായിക്കും. കുളിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഇത് പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്.