കാപ്പി പൊടിയും പാലും ഉണ്ടോ?; മുഖത്തെ കരിവാലിപ്പ് മാറാൻ ഒരു അടിപൊളി ഹോം റമഡി ഇതാ

Spread the love

മഴ മാറിതുടങ്ങിയപ്പോളേക്കും വെയിലിന്റെ ചൂട് ശക്തിയായല്ലേ. പുറത്തിറങ്ങിയാൽ ഫേസ് ഒക്കെ വെയിലടിച്ചു കരിഞ്ഞുപോകും. എന്നാൽ മുഖത്തെ കരിവാളിപ്പ് മാറാൻ ഒരു കാപ്പിപ്പൊടി ഹോം റമഡി നോക്കാം

ആവശ്യമായ സാധനങ്ങൾ

കാപ്പിപ്പൊടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ഞൾപൊടി

വിറ്റാമിൻ ഇ ക്യാപ്സൂൾ

പാൽ

എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം

ഒരു ടീസ്പൂൺ കാപ്പിപ്പൊടിയും അതിലേക്ക് നുള്ള് മഞ്ഞൾ പൊടിയും ചേർക്കുക ശേഷം അതിലേയ്ക്ക് തിളപ്പിക്കാത്ത പാലൊഴിച്ചിളക്കി നന്നായി യോജിപ്പിക്കാം. ശേഷം വിറ്റാമിൻ ഇയുടെ ക്യാപ്സൂള്‍ പൊട്ടിച്ചോഴിച്ച്‌ യോജിപ്പിക്കാം. ഈ മിശ്രിതം വിരലുകള്‍ ഉപയോഗിച്ച്‌ മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

ആഴ്ച്ചയിൽ മൂന്ന് ദിവസമെങ്കിലും ഇത് ട്ട്രൈ ചെയ്യൂ മുഖത്തു നല്ല മാറ്റം കാണാം.