താരനെ വേരോടെ കളയാം ;ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

Spread the love

തലയിൽ താരൻ കടന്നുകൂടിയാൽ അത് നീക്കം ചെയ്യുന്നത് ചില്ലറ പണിയല്ല. ചൊറിച്ചിലും മുടികൊഴിച്ചിലും വസ്ത്രത്തിൽ വീഴുന്ന വെള്ളപ്പാടുകളും അടക്കമുള്ള പ്രശ്നങ്ങൾ സ്വസ്ഥത നശിപ്പിക്കും.

ഒടുവിൽ സഹികെട്ട് താരൻ നീക്കംചെയ്യാൻ വൻതുക മുടക്കി ചികിത്സ തേടുന്നവർ പോലുമുണ്ട്. എന്നാൽ വീട്ടിൽ ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഫലപ്രദമായി താരൻ നീക്കം ചെയ്ത് ശിരോചർമം ശക്തിപ്പെടുത്താനാകും. അത്തരത്തിൽ ഫലപ്രാപ്തി നൽകുന്ന ചില ആന്റി ഡാൻഡ്രഫ് ഹെയർ മാസ്കുകൾ ഇവയാണ്.

ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള ആര്യവേപ്പിലയുടെ ശക്തി പണ്ടേ പേരു കേട്ടതാണ്. വേപ്പിലയും തൈരും ചേർത്ത് തയ്യാറാക്കുന്ന ഹെയർ മാസ്ക് അതുകൊണ്ടുതന്നെ ശിരോചർമത്തെ ശുദ്ധീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രഷായ ഒരുപിടി വേപ്പിലയെടുത്ത് അരക്കപ്പ് തൈരൊഴിച്ച് അരച്ച് മാസ്ക് തയ്യാറാക്കാം. തലയുടെ എല്ലാ ഭാഗത്തും എത്തത്തക്കവിധത്തിൽ ഇത് പുരട്ടി കൊടുക്കണം.

അരമണിക്കൂറിനു ശേഷം കഴുകി കളയാവുന്നതാണ്. അഴുക്ക് അടിഞ്ഞു കൂടിയതോ എണ്ണമയമുള്ളതോ അണുബാധയുള്ളതോ ആയ ശിരോചർമത്തിന് ഏറ്റവും ഉത്തമമാണിത്. ചർമം ആരോഗ്യത്തോടെ നിലനിൽക്കാൻ ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം.

ശിരോചർമത്തിന് ആഴത്തിൽ പോഷണം നൽകാൻ ഏത്തപ്പഴത്തിന് പ്രത്യേക കഴിവുണ്ട്. ചർമം വരണ്ട് അടരുന്നതിനെ ചെറുത്തുനിൽക്കാൻ ഒലിവോയിൽ സഹായിക്കുകയും ചെയ്യും.

ഒരു ഏത്തപ്പഴമുടച്ച് അതിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർത്ത് തലയിൽ തേക്കാൻ പരുവത്തിലാക്കുക. ശിരോചർമത്തിലും മുടിനാരുകളിലും പൂർണ്ണമായും ഇത് തേച്ചുകൊടുക്കാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരൻ അകലുന്നതിനൊപ്പം മുടിക്ക് തിളക്കം ലഭിക്കുകയും ചെയ്യും. നന്നായി വരണ്ട ചർമം ഉള്ളവർക്ക് ഈ മാസ്ക് അത്യുത്തമമാണ്. ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം.

ശിരോചർമത്തിന് ശാന്തത നൽകുന്നതാണ് താരൻ ചികിത്സയിൽ പ്രധാനം. തൈരിലെ പ്രോബയോട്ടിക്കുകളും ശിരോചർമത്തിലെ ജലാംശം നിലനിർത്താനുള്ള തേനിന്റെ കഴിവും ഒന്നുചേരുമ്പോൾ ഇത് സാധ്യമാകുന്നു.

അരക്കപ്പ് തൈരെടുത്ത് രണ്ട് ടേബിൾ സ്പൂൺ അസംസ്കൃത തേനുമായി കലർത്തുക. മുടിയുടെ വേര് മുതൽ അഗ്രഭാഗം വരെ ഈ മാസ്ക് പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാവുന്നതാണ്. ശിരോചർമം വരണ്ടതോ സെൻസിറ്റീവോ ആണെങ്കിൽ ഇത് മികച്ച ഫലം ചെയ്യും. ശിരോചർമം ഈർപ്പത്തോടെ നിലനിർത്താൻ ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ചെയ്യുക.